കുട്ടികളുടെ പ്രിയപ്പെട്ട കുർകുറെ വീട്ടിൽ തയ്യാറാക്കിയാലോ? ഇനി വളരെ പെട്ടെന്ന് തന്നെ വീട്ടിൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി
- കടലമാവ്
- ഗോതമ്പ് പൊടി
- ബേക്കിംഗ് സോഡാ
- വെള്ളം
- കോൺഫ്ലവർ
- ഉപ്പ്
- മുളകുപൊടി
- ചാറ്റ് മസാല
- ഗരം മസാല
- പൊടിച്ച പഞ്ചസാര
- ബട്ടർ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും കാൽക്കപ്പ് ഗോതമ്പുപൊടിയും രണ്ടു സ്പൂൺ കടലമാവും ബേക്കിംഗ് സോഡയും രണ്ട് കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി മാവു പരിവം ആക്കുക. നന്നായി ഇളക്കി അൽപനേരം മാറ്റി വെയ്ക്കുക. ഇനി ഒരു പാൻ ചൂടാക്കുക. ചൂടായ പാനിലേക്ക് ഈ കലക്കി വെച്ച് മാവൊഴിച്ച് ചെറിയ തീയിൽ ഇട്ട് ഇളക്കി ഇളക്കി നന്നായി കുറുക്കിയെടുക്കുക. അതിലേക്ക് ഒന്നര സ്പൂൺ ബട്ടർ ചേർക്കുക.ബട്ടർ നന്നായി മിക്സ് ചെയ്ത് കട്ടിയാകുന്നത് വരെ ചെറിയ തീയിൽ ഇട്ട് യോജിപ്പിക്കുക.
കട്ടി ആയതിനു ശേഷം ഓഫ് ചെയ്ത് 5 മിനിറ്റ് അടച്ചു മാറ്റിവെയ്ക്കുക. അതിലേക്ക് കോൺഫ്ലവർ ചേർക്കുക നന്നായി കുഴച്ചു എടുക്കുക. ഇനി ചെറു ഉരുളകളാക്കി വെച്ച് നീളത്തിൽ പരത്തുക. ഇനി ചൂടായ എണ്ണയിലേക്ക് ഇത് ഇട്ട് നന്നായി വറുത്തെടുക്കുക. ഒരു ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ എന്നിൽ നിന്ന് കോരി മാറ്റാവുന്നതാണ്. കോരി മാറ്റിയതിനുശേഷം അതിലേക് അര സ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ ഗരംമസാല അര ടീസ്പൂൺ ചാട്ട് മസാല കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഒരു സ്പൂൺ പഞ്ചസാര പൊടിച്ചതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.