ഉഗ്രൻ സ്വാദിലൊരു സ്നാക്ക് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി. രുചികരമായ ബ്രഡ് പോള തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ബ്രെഡ് സൈഡ് കളഞ്ഞ് വെയ്ക്കുക. പാത്രത്തിലേക്ക് മുട്ട ഉടച്ചൊഴിച്ച് നന്നായി അടിച്ച് പതപ്പിക്കുക. അതിലേക്ക് കുരുമുളക് പൊടിയും ഉപ്പും പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മസാല തയ്യാറാക്കാൻ പാനിൽ ബട്ടറിട്ട് അരിഞ്ഞ സവാളയും ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ക്യാപ്സിക്കവും തക്കാളിയും ചിക്കനും ചേർത്ത് മിക്സ് ചെയ്യുക.
മൈദ ചേർത്ത് നന്നായി മിക്സ് ചെയ്തതിൽ പാല് കുറേശ്ശെ ചേർത്ത് കട്ടിയായി വരുമ്പോൾ ഒറിഗാനോയും കുരുമുളക് പൊടിയും ചതച്ച മുളകും ചേർത്തിളക്കിയാൽ ഗ്രേവി റെഡി. ഇനി തയ്യാറാക്കാനുള്ള പാനിൽ ബട്ടർ തൂത്ത് ഓരോബ്രഡും മുട്ട മിക്സിൽ മുക്കി നിരത്തുക. ഇതിന്റെ മുകളിലേക്ക് മസാലയും ബാക്കി വന്ന മുട്ട മിക്സും ഒഴിച്ച് കുറഞ്ഞ തീയിൽ ഇരുപത് മിനിറ്റ് തിരിച്ചും മറിച്ചും ഇട്ട് ബേക്ക് ചെയ്ത് എടുക്കുക.