Food

ഉള്ളം തണുപ്പിക്കാന്‍ ഒരു ഫ്രൂട്ട്‌സ്‌സലാഡ് ഉണ്ടാക്കിയാലോ?

ഉള്ളം തണുപ്പിക്കാൻ ഒരു ഫ്രൂട്ട് സാലഡ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ആപ്പിള്‍, ഓറഞ്ച്, മുന്തിരി, റോബസ്റ്റപഴം, പൈനാപ്പിള്‍ -1/4 കപ്പ് വീതം അരിഞ്ഞെടുത്തത്
  • പഞ്ചസാര – 1./2 കപ്പ്
  • വെള്ളം- 1/4 കപ്പ്
  • മാമ്പഴം ചെറിയ കഷണങ്ങളാക്കിയത് – 2 കപ്പ്
  • വെള്ളം – 2 കപ്പ്
  • കണ്ടന്‍സിഡ് മില്‍ക്ക് – 1/.2 ടിന്‍
  • മാംഗോ ഐസ്‌ക്രീം- ഒരു സ്‌കൂപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം പഞ്ചസാരയില്‍ അല്‍പ്പം വെളളമൊഴിച്ച് ചൂടാക്കി അലിയിപ്പിച്ചെടുക്കുക. തിളയ്ക്കുമ്പോള്‍ വാങ്ങി തണുപ്പിക്കുക. തണുത്ത ശേഷം പഴങ്ങള്‍ അരിഞ്ഞത് പഞ്ചസാര വെളളത്തിലേക്ക് ചേര്‍ത്ത് ഫ്രിഡ്ജില്‍ തണുക്കാന്‍ വെയ്ക്കുക.

പിന്നീട് വെളളത്തില്‍ മാങ്ങ ചേര്‍ത്ത് തിളപ്പിക്കുക. വെന്ത് ഉടഞ്ഞ ശേഷം വാങ്ങിവെയ്ക്കാം. ചൂട് മാറുമ്പോള്‍ മിക്‌സിയിലിട്ട് അരച്ചെടുക്കാം. ഇതിലേക്ക് കണ്ടന്‍സിഡ് മില്‍ക്ക് ചേര്‍ത്തിളക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാം. ഇത് ഫ്രൂട്ട്‌സിന് മുകളിലൊഴിച്ച് വിളമ്പാവുന്നതാണ്. മുകളില്‍ മാംഗോ ഐസ്‌ക്രീം കൂടി വെച്ചാല്‍ അടിപൊളിയായി.