Health

പനി‌യും ചുമയും മാറുന്നില്ലേ? ടൂത്ത് ബ്രഷ് മാറ്റി നോക്കു | Tooth brush

സൂക്ഷ്മ ജീവികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഈര്‍പ്പമുള്ള അന്തരീക്ഷം അണുക്കള്‍ പെരുകാന്‍ കാരണമാകും

പല്ല് തേച്ച ശേഷം ബ്രഷ് കഴുകി വൃത്തിയാക്കി വയ്ക്കുന്നവരാണ് എല്ലാവരും. പക്ഷേ പഠനങ്ങള്‍ തെളിയിക്കുന്നത് പനി പോലെയുള്ള അസുഖങ്ങള്‍ വന്നുപോയ ശേഷം ഉപയോഗിച്ച ടൂത്ത്ബ്രഷ് വീണ്ടും ഉപയോഗിക്കരുത് എന്നാണ്.

ചുമയോ ജലദോഷമോ ഒക്കെയുണ്ടാവുമ്പോള്‍ ശരീരം വൈറസുകളെയും ബാക്ടീരിയകളെയും നിങ്ങളുടെ ടൂത്ത് ബ്രഷ് ഉള്‍പ്പെടെ വിവിധ പ്രതലത്തിലേക്ക് ബാധിക്കും. ടൂത്ത് ബ്രഷുകള്‍ പലപ്പോഴും ബാത്ത്‌റൂമുകളില്‍ സൂക്ഷിക്കുന്നവരുമുണ്ട്. സൂക്ഷ്മ ജീവികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഈര്‍പ്പമുള്ള അന്തരീക്ഷം അണുക്കള്‍ പെരുകാന്‍ കാരണമാകും. ഇന്‍ഫ്‌ളുവന്‍സ, ജലദോഷത്തിന് കാരണമാകുന്ന റൈനോ വൈറസ് സ്‌ട്രെപ്‌റ്റോകോക്കസ് പോലുളള ബാക്ടീരിയകളും മറ്റും മണിക്കൂറുകളോ ദിവസങ്ങളിലോ ടൂത്ത്ബ്രഷുകളുടെ പ്രതലത്തില്‍ നില്‍ക്കും.

ടൂത്ത് ബ്രഷുകള്‍ ശരിയായി സൂക്ഷിക്കേണ്ടത് എങ്ങനെ

  • ടൂത്ത്ബ്രഷ് എപ്പോഴും ശരിയായി സൂക്ഷിക്കണം. ഉപയോഗിക്കുന്നതിന് ശേഷം ബ്രഷ് വായുവില്‍ നന്നായി ഉണങ്ങാന്‍ അനുവദിക്കുക.
  • ടൂത്ത് ബ്രഷ് എല്ലായിപ്പോഴും അണുവിമുക്തമാക്കുക. അസുഖം വന്നതിന് ശേഷം അതേ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുമ്പോള്‍ ബാക്ടീരിയ വീണ്ടും ഉള്ളില്‍ച്ചെല്ലും. ഉപയോഗത്തിന് ശേഷം ഒരു ആന്റി ബാക്ടീരിയല്‍ മൗത്ത് വാഷില്‍ മുക്കിവച്ച് അണുവിമുക്തമാക്കാം.
  • അണുക്കളെ ഇല്ലാതാക്കാന്‍ ബ്രസിലുകള്‍ ചൂടുവെള്ളത്തിലോ ഹൈഡ്രജന്‍ പെറോക്‌സൈഡിലോ മുക്കി വയ്ക്കാം.
  • ടൂത്ത് ബ്രഷുകള്‍ ആരുമായും പങ്കിടരുത്. കാരണം അത് ബാക്ടീരിയകളും വൈറസും പടര്‍ത്തും. മറ്റുള്ളവര്‍ ആകസ്മികമായി ഉപയോഗിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുക.
  • ചുമ, ജലദോഷം, പനി അല്ലെങ്കില്‍ ഏതെങ്കിലും ബാക്ടീരിയ അണുബാധയില്‍നിന്ന് സുഖം പ്രാപിച്ച ഉടന്‍ നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റി സ്ഥാപിക്കുക.

content highlight: Tooth brush