World

നിരോധിത വ​ല​ക​ൾ ഉ​പ​യോ​​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം; ഖത്തറില്‍ ഏ​ഷ്യ​ൻ മത്സ്യത്തൊഴിലാളികള്‍ പിടിയിൽ

 

നിയന്ത്രണങ്ങള്‍ ലംഘിച്ച് ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അറസ്റ്റിൽ. നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​വ​ർക്കെതിരെയാണ് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് ‌അറസ്റ്റ് രേഖപ്പെടുത്തിയത്. മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും പരിസ്ഥിതിയിൽ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​നും ല​ക്ഷ​മി​ടു​ന്ന​താ​ണ് ഖ​ത്ത​റി​ലെ സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​മ​ങ്ങ​ൾ. ഇവ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കുന്നത്. ഖ​ത്ത​റി​ന്റെ മ​ത്സ്യ​സ​മ്പ​ത്തി​ന്റെ നാ​ശ​ത്തി​ന് കാ​ര​ണമാകും വി​ധ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ട​ലി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. മത്സ്യത്തൊഴിലാളികളെ പി​ടി​കൂ​ടു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ മ​ന്ത്രാ​ല​യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ങ്കു​വെ​ച്ചിട്ടുണ്ട്.