Health

ഗ്യാസ് സ്റ്റൗവിലെ തീ ഓറഞ്ച് നിറത്തിലാണോ ? സൂക്ഷിക്കുക | Gas stove

നീലനിറത്തില്‍ തീ കത്തുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കുറവായിരിക്കും

കാലം മാറുന്നത് അനുസരിച്ച് ജീവിതരീതിയും മാറികൊണ്ടിരിക്കുകയാണ്. എന്നാൽ മേഖലകളിലും ഈ മാറ്റം പ്രകടമാണ്. പണ്ട് വിറകടുപ്പ് ഉപയോ​ഗിച്ചവർ പിന്നീട് ​ഗ്യാസിലേക്കും ഇപ്പോൾ ഇൻഡക്ഷൻ കുക്കറിലേക്കും മാറി.

ഇത് ആളുകളെ ജോലി എളുപ്പത്തിലാക്കും. എന്നാൽ ഇതൊക്കെ എത്രത്തോളം സുരക്ഷിതമാണ് എന്നതിൽ വലിയ ഗ്യാരണ്ടി ഒന്നുമില്ല. ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോൾ നിങ്ങൾ അതിലെ തീയുടെ നിറം എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? നീല നിറത്തില്‍ തീ കാണുന്നതിന് പകരം, ചുവപ്പും, ഓറഞ്ഞും മഞ്ഞ നിറത്തിലും തീ കാണാൻ സാധിക്കും. ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ഇനി ശ്രദ്ധിക്കണം, കാരണം അതിൽ കാര്യമുണ്ട്.

സാധാരണ രീതിയില്‍ പാചകം ചെയ്യുമ്പോള്‍ ഗ്യാസിലെ തീയ്ക്ക് നീല നിറവും, ഇടയില്‍ ചെറിയ രീതിയില്‍ മഞ്ഞ നിറവുമാണ് കാണപ്പെടാറുള്ളത്. നീല നിറത്തിലാണ് തീ കത്തുന്നത് എങ്കില്‍ അതിനര്‍ത്ഥം ശരിയായ വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. കൂടാതെ, നീലനിറത്തില്‍ തീ കത്തുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കുറവായിരിക്കും. എന്നാല്‍, നീല നിറത്തിനു പകരം, മഞ്ഞ നിറം, ഓറഞ്ച് നിറം എന്നിവയാണ് കാണുന്നതെങ്കില്‍ ഇവ അപകടകരമാണ്. ഇത് സൂചിപ്പിക്കുന്നത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യമാണ്. ഇവ പുറത്ത് വരുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്.

ഗ്യാസ് ഓണ്‍ ആക്കി സ്റ്റൗ ഓണ്‍ ആക്കിയാല്‍ തീ നേരെ, പ്രശ്‌നങ്ങളൊന്നും ഇല്ലാതെ കത്തുന്നുണ്ടെങ്കില്‍ ഭയക്കേണ്ട ആവശ്യമില്ല. എന്നാല്‍, മറിച്ച്, തീയുടെ ഷേയ്പ്പില്‍ വ്യത്യാസം, അതുപോലെ, കെട്ടു പോകുന്നതുപോലെ ഇരിക്കുന്നതുമെല്ലാം ഗ്യാസിന്റെ പ്രവര്‍ത്തനം ശരിയല്ല എന്ന സൂചനയാണ് നല്‍കുന്നത്. ഇത്തരത്തില്‍ തീ വരുന്നത് പാത്രങ്ങളില്‍ കറുത്ത പാടുകള്‍ വീഴുന്നതിലേയ്ക്ക് നയിക്കുന്നു.

content highlight:  Gas stove