Kerala

സ്വയം പുകഴ്ത്തൽ നിർത്തൂ; സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ

ആരോഗ്യവും വ്യവസായവും വിദ്യാഭ്യാസവും ഉൾപ്പെടെ വിവിധ വകുപ്പുകൾക്കെതിരെയായിരുന്നു സുധാകരന്റെ വിമർശന ശരം

 

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി.സുധാകരൻ രം​ഗത്ത്.ആരോഗ്യവും വ്യവസായവും വിദ്യാഭ്യാസവും ഉൾപ്പെടെ വിവിധ വകുപ്പുകൾക്കെതിരെയായിരുന്നു സുധാകരന്റെ വിമർശന ശരം.എല്ലാത്തിലും ഒന്നാമതാണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. സ്വയം പുകഴ്ത്തൽ നടത്തിക്കോട്ടെ. പക്ഷേ ഇവിടുത്തെ സ്ഥിതി എന്താണെന്ന് ജി സുധാകരൻ ചോദിച്ചു. ശരീരത്തിന്‍റെ ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യം പ്രധാനമാണ്. സംഘർഷം അനുഭവിക്കാത്ത ഒരു വ്യക്തിയുമില്ല. പരീക്ഷകളെക്കുറിച്ച് വ്യക്തതയില്ല. ഉത്തരക്കടലാസുകൾ കാണാതെ പോകുന്നു. അയാൾക്കെതിരെ നടപടിയില്ല, . എംബിഎ ഉത്തരക്കടലാസ് സ്കൂട്ടറിൽ കൊണ്ടു പോയില്ലേ. ഒരു മാധ്യമവും മുഖപ്രസംഗം എഴുതിയില്ല, ഒരു വൈസ് ചാൻസിലറും ഒരു വിദ്യാർത്ഥി സംഘടനയും മിണ്ടിയില്ല. പരീക്ഷയ്ക്കൊന്നും ഒരു വ്യവസ്ഥയില്ല. എല്ലായിടത്തും ലഹരി. ഇതിലും മുന്നിലല്ലേ. സ്വയം പുകഴ്ത്തൽ നിർത്തണമെന്നും സുധാകരൻ പറഞ്ഞു. എംഎൽഎയുടെ മകന്‍റെ പ്രശ്നത്തിൽ താൻ സജി ചെറിയാനെതിരെ ഒന്നും പറഞ്ഞില്ല. എംഎൽഎയുടെ മകനെ ആശ്വസിപ്പിക്കാൻ പോയതാണ്. എംഎൽഎയുടെ മകനെ എനിക്കറിയാം. അയാൾ ലഹരിയൊന്നും ഉപയോഗിക്കില്ല. എവിടെയോ ഇരുന്നപ്പോൾ പിടിച്ചു കൊണ്ടുപോയതാണ്. അയാൾ അതൊന്നും ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞു.ആലപ്പുഴയിൽ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റിയും ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷനും നടത്തിയ ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ പരാമർശം