Automobile

ഇലക്ട്രിക്ക് കാർ വില്‍പ്പനയില്‍ ഒപ്പത്തിനൊപ്പം കുതിച്ച് ടാറ്റയും എംജിയും | Tata and MG EV

ടാറ്റ നെക്സോണ്‍ ഇ വിയും എം ജിയുടെ എസ് യു വിയായ വിന്‍ഡ്സറും തമ്മിലാണ് പൊരിഞ്ഞ പോരുള്ളത്

ഇലക്ട്രിക്ക് കാർ വില്‍പ്പനയില്‍ ഒപ്പത്തിനൊപ്പം കുതിച്ച് ടാറ്റ- എം ജി. അതിവേ​ഗം ഇരു ​ഗ്രൂപ്പുകളും വളരുന്നത് വിൽപ്പനയിലെ കുതിപ്പിനെയാണ് അടയാളപ്പെടുത്തുന്നത്.

ടാറ്റ നെക്സോണ്‍ ഇ വിയും എം ജിയുടെ എസ് യു വിയായ വിന്‍ഡ്സറും തമ്മിലാണ് പൊരിഞ്ഞ പോരുള്ളത്. മാര്‍ച്ചിലെ വിന്‍ഡ്സര്‍ വില്‍പ്പനയില്‍ 9 ശതമാനം വര്‍ധനവുണ്ടായതായി ബ്രിട്ടീഷ് – ചൈനീസ് ഓട്ടോമോട്ടീവ് കമ്പനിയായ എം ജി അറിയിച്ചു. 2024 സെപ്റ്റംബറില്‍ ആണ് ഈ കാര്‍ പുറത്തിറക്കിയത്. ഈ വില്‍പ്പന ടാറ്റ നെക്സോണ്‍ ഇ വിയെ മറികടന്നു. മാര്‍ച്ചില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട വൈദ്യുത കാര്‍ കൂടിയാണ് ഇത്.

സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെ എം ജി വിന്‍ഡ്സര്‍ 13,997 യൂനിറ്റ് വാഹനം വിറ്റഴിച്ചു. അതേസമയം, ടാറ്റ നെക്സോണ്‍ ഇ വി ആകട്ടെ 7,047 യൂനിറ്റ് മാത്രമേ വിറ്റുള്ളൂ. വിന്‍ഡ്സര്‍ ഇ വി മൂന്ന് വകഭേദങ്ങളില്‍ ലഭ്യമാണ്. എക്‌സ് ഷോറൂം വില 9.99 ലക്ഷം രൂപ മുതലാണ്. ടാറ്റ നെക്സോണ്‍ പത്ത് വകഭേദങ്ങളില്‍ ലഭ്യമാണ്. 12.49 ലക്ഷം മുതല്‍ 16.29 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ടാറ്റയുടെ ആദ്യ വൈദ്യുത വാഹനമായ ടിയാഗോ ഇ വി ഏറെ ജനപ്രിയമായിരുന്നു. അതിനു ശേഷമാണ് കുറഞ്ഞ ബജറ്റില്‍ മറ്റു കമ്പനികള്‍ ഇറക്കാൻ തുടങ്ങിയത്.

content highlight: Tata and MG EV