ക്ഷീണം തോന്നുന്നതിന് കാരണങ്ങള്‍ പലതുമുണ്ടാകും. ക്ഷീണം മാറാന്‍ പല വഴികളുമുണ്ട്. ഇതിനായി ചില വീട്ടുവൈദ്യങ്ങളും പറയുന്നു. ഇത്തരം വീട്ടുവൈദ്യങ്ങളില്‍ ഒന്നാണ് കറുവാപ്പട്ടയെന്നും ഇത് തേനില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് പെട്ടെന്ന് തന്നെ ക്ഷീണമകറ്റുമെന്നും ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ പറയുന്നു.
ശരീരത്തിലെ തളർച്ചയ്ക്കും ക്ഷീണത്തിനും കറുവപ്പട്ട ആശ്വാസം നൽകും. കറുവപ്പട്ടയുടെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹ രോഗികൾക്കും, പ്രീ-ഡയബറ്റിസ് മാറ്റിയെടുക്കാനും ഇത് ഉപകാരപ്രദമാണ്. ശരീരത്തിലെ വീക്കം കുറയ്ക്കാനും, വിഷാംശങ്ങളെ ഇല്ലാതാക്കാനും കറുവപ്പട്ട നല്ലതാണ്. ഈ ഗുണങ്ങളെല്ലാം തളർച്ചയും ക്ഷീണവും കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ കറുവപ്പട്ട കഴിച്ചാൽ ഉടൻ തന്നെ ആശ്വാസം ലഭിക്കില്ല.
കറുവപ്പട്ട കഴിക്കുന്നതിലൂടെ പെട്ടന്നുള്ള ആശ്വാസം ലഭിക്കുമെന്നതിന് പഠനങ്ങൾ ഒന്നും തന്നെയില്ല. പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കുന്നു. അതുപോലെ പ്രീ-ഡയബറ്റിസ് മാറ്റിയെടുക്കാനും സഹായിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിലൂടെ കറുവപ്പട്ട ഒരു മികച്ച ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു. ഇത് ശരീരത്തിലെ ദോഷകരമായ വിഷാംശങ്ങളെ ചെറുക്കുന്നു. ഈ ഘടകങ്ങളെല്ലാം ഉണ്ടാകുന്ന തളർച്ചയ്ക്കും ക്ഷീണത്തിനും കാരണമാകുന്നു. കറുവപ്പട്ട കഴിക്കുന്നതിലൂടെ ഈ പ്രശ്നങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. അതുപോലെ ഉണ്ടാകുന്ന ക്ഷീണവും തളർച്ചയും കുറയ്ക്കാൻ ഇത് സഹായിക്കും.
content highlight: Cinnamon