Business

തീരുവയുദ്ധത്തിൽ വീണ് ക്രിപ്റ്റോയും!!

മാന്ദ്യത്തെക്കുറിച്ചുള്ള ഭയം നിക്ഷേപകരെ ബാധിച്ചതിന്റെ സൂചനകളാണ് വിപണിയിൽ കാണുന്നത്

 

ഡൊണാൾഡ് ട്രംപ് തുടങ്ങിവച്ച വ്യാപാരയുദ്ധത്തിൽ ക്രിപ്‌റ്റോ വിപണിയും കൂപ്പ്കുത്തുന്നു. മാന്ദ്യത്തെക്കുറിച്ചുള്ള ഭയം നിക്ഷേപകരെ ബാധിച്ചതിന്റെ സൂചനകളാണ് വിപണിയിൽ കാണുന്നത്. ബിറ്റ്‌കോയിൻ, എതെറിയം പോലുള്ള പ്രധാന ക്രിപ്‌റ്റോ നാണയങ്ങൾ 14 ശതമാനംവരെ യാണ് ഇടിഞ്ഞത്. ട്രംപിൻ്റെ താരിഫ് നയങ്ങൾക്ക് പിറകെ വെള്ളിയാഴ്ച യുഎസ് വിപണി ഇടിഞ്ഞിരുന്നു. ഇതിന് പുറമേ തിങ്കളാഴ്ച ഏഷ്യൻ വിപണിയെല്ലാം വൻ ഇടിവാണ് കണ്ടത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ ഇടിഞ്ഞ് 77,077 ഡോളറിലെത്തി . രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറൻസിയായ എതെറിയവും 2023 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന ലെവലിലേക്ക് എത്തിയിട്ടുണ്ട്. സോളാനയുടെ ഓഹരി വില 106.53 ഡോളറായിരുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11.44 ശതമാനം ഇടിവാണ് ഉണ്ടായി. യുഎസ് ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു സ്റ്റേബിൾകോയിൻ ആയ ടെതർ 0.9994 ൽ എത്തി, പലരും ഇത് മറ്റ് ക്രിപ്റ്റോ ടോക്കണുകൾ വാങ്ങാനും വിൽക്കാനും ആണ് ഉപയോ​ഗിക്കുന്നത്.