Recipe

വെറും അഞ്ചു മിനിറ്റിൽ കിടിലൻ പുഡ്ഡിങ് റെഡിയാക്കാം |bread pudding

പുഡ്ഡിങ് എങ്ങനെ തയ്യാറാക്കുന്നത് നോക്കാം.

ചേരുവകൾ

ബ്രഡ് – 14 സ്ലൈസ്

പാല് – ഒരു ലിറ്റർ

കോൺഫ്ലവർ – ആറ് ടേബിൾ സ്പൂൺ

പിസ്താ പൗഡർ – 100 ഗ്രാം

ഏലക്കാപ്പൊടി – ഒരു ടീസ്പൂൺ

കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

തയാറാക്കുന്ന വിധം

ഒരു ലിറ്റർ പാൽ എടുത്തതിനുശേഷം അതിൽ നിന്ന് കുറച്ചു പാലെടുത്ത് ആറ് ടേബിൾസ്പൂൺ കോൺഫ്ലവർ മിക്സ് ചെയ്ത് സൈഡിലേക്ക് മാറ്റി വയ്ക്കുക. ബാക്കി പാൽ തിളപ്പിക്കാൻ വയ്ക്കാം, ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി ചൂടായി വരുമ്പോൾ നമ്മൾ നേരത്തെ മിക്സ് ചെയ്തു വെച്ച കോൺഫ്ലവർ ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കണം.

 

ശേഷം നന്നായി തിളയ്ക്കുമ്പോൾ ഇത് ഓഫ് ചെയ്യാം. ഓഫ് ചെയ്തതിനുശേഷം ഇതിൽനിന്ന് കുറച്ചെടുത്ത് പിസ്താ പൊടിയുമായി മിക്സ് ചെയ്യുക ഈ മിശ്രിതം വീണ്ടും പാലിലേക്ക് തന്നെ ഒഴിച്ചുകൊടുത്ത് എല്ലാം കൂടെ നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇത് സെറ്റ് ചെയ്യാനായി ഒരു പാത്രം എടുത്ത് അതിലേക്ക് നമ്മൾ തയ്യാറാക്കിയ പാൽ മിശ്രിതം ഒഴിച്ചതിനു ശേഷം അതിൻറെ മുകളിൽ ബ്രഡ് നിരത്തി വയ്ക്കുക വീണ്ടും നമ്മൾ തയ്യാറാക്കിയ മിശ്രിതം ഒഴിക്കുക വീണ്ടും ബ്രഡ് വയ്ക്കുക. അങ്ങനെ പാത്രം നിറയെ വെച്ചു കൊടുക്കാം. ശേഷം ഏറ്റവും മുകളിൽ കുറച്ച് പിസ്ത പൗഡർ കൂടെ വിതറി അലങ്കരിക്കാം. ഇത് ഫ്രിജിൽ 3 മണിക്കൂർ തണുക്കാനായി വയ്ക്കുക. മൂന്ന് മണിക്കൂർ തണുത്തതിനുശേഷം വിളമ്പാം.

Content Highlight: bread pudding in 5 minutes