രാജ്യത്ത് പെട്രോൾ ഡീസൽ എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചു.എക്സൈസ് ഡ്യൂട്ടി രണ്ടു രൂപ വർദ്ധിപ്പിച്ചാണ് കേന്ദ്രം ഉത്തരവിറക്കിയത്. ചില്ലറ വില്പനയെ ബാധിക്കില്ലെന്നാണ് സർക്കാർ വിശദികരണം.അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്സൈസ് ഡ്യൂട്ടി കമ്പനികളിൽ നിന്ന് ഈടാക്കും. എക്സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്നതിനാല്‍ ചില്ലറ വിൽപ്പനയെ ബാധിക്കില്ല. എന്നാല്‍, ഈ സാഹചര്യത്തിന് എന്തെങ്കിലും മാറ്റം വന്നാല്‍ അത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയേക്കും.
അമേരിക്കൻ ഭരണകൂടത്തിന്‍റെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി.