കൊച്ചി: ഇയര്‍ബഡ്സ് വിഭാഗത്തില്‍ പുത്തന്‍ മാനങ്ങള്‍ സൃഷ്ടിച്ച് സോണി ഇന്ത്യ ഏറ്റവും പുതിയ ലിങ്ക്ബഡ്സ് ഫിറ്റ് ഇയര്‍ബഡ്സ് വിപണിയില്‍ അവതരിപ്പിച്ചു. അള്‍ട്രാ-കംഫര്‍ട്ടബിള്‍ ഫിറ്റ്, പ്രീമിയം സൗണ്ട്, ഇന്‍റലിജന്‍റ് നോയ്സ് കണ്‍ട്രോള്‍ എന്നിവ സംയോജിപ്പിച്ചെത്തുന്ന പുതിയ മോഡല്‍ എയര്‍ ഫിറ്റിങ് സപ്പോര്‍ട്ടറുകളും സോഫ്റ്റ് ഇയര്‍ബഡ് ടിപ്പുകളും ഉപയോഗിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 4.9 ഗ്രാം മാത്രമാണ് ഭാരം, ഇത് ദിവസം മുഴുവന്‍ ആയാസമില്ലാതെ ഉപയോഗിക്കാന്‍ സഹായിക്കും. അഡ്വാന്‍സ്ഡ് നോയ്സ് ക്യാന്‍സലിങ്, എഐ പവേര്‍ഡ് കോള്‍ ക്ലാരിറ്റി എന്നീ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സോണിയുടെ ഫളാഗ്ഷിപ്പ് മോഡലായ ഡബ്ല്യുഎഫ് 1000എക്സ്എം5ന് സമാനമായി സോണിയുടെ ഇന്‍റഗ്രേറ്റഡ് പ്രോസസര്‍ വി2 ആണ് ലിങ്ക്ബഡ്സ് ഫിറ്റിലും സജ്ജീകരിച്ചിരിക്കുന്നത്. സോണിയുടെ ഏറ്റവും മികച്ച ആംബിയന്‍റ് സൗണ്ട് സാങ്കേതികവിദ്യയായ ഓട്ടോ ആംബിയന്‍റ് സൗണ്ട് മോഡും ലിങ്ക്ബഡ്സ് ഫിറ്റിലുണ്ട്. ഹൈ-റെസല്യൂഷന്‍ ഓഡിയോ വയര്‍ലെസിനെയും ഇത് പിന്തുണയ്ക്കുന്നു. സാധാരണ ബ്ലൂടൂത്ത് ഓഡിയോയേക്കാള്‍ ഏകദേശം മൂന്നിരട്ടി ഡേറ്റാ എല്‍ഡിഎസി ട്രാന്‍സ്മിറ്റ് ചെയ്യുന്നതിനാല്‍ ഏറ്റവും മികച്ച ക്വാളിറ്റിയില്‍ തന്നെ ശബ്ദം ആസ്വദിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
വൈഡ് ഏരിയ ടാപ്പ് ഉപയോഗിച്ച് മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനാവും. മള്‍ട്ടിപോയിന്‍റ് കണക്ഷന്‍, ഇന്‍സ്റ്റന്‍റ് പ്ലേ ആന്‍ഡ് പോസ്, ഹെഡ് ജെസ്റ്റര്‍ കണ്‍ട്രോള്‍, ബില്‍റ്റ്-ഇന്‍ വോയ്സ് കണ്‍ട്രോള്‍, സ്പീക്ക്-ടു-ചാറ്റ്, ഐപിഎക്സ്4 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ് എന്നിവയും ലിങ്ക്ബഡ്സ് ഫിറ്റിന്‍റെ പ്രത്യേകതകളാണ്. ഫുള്‍ ചാര്‍ജില്‍ 21 മണിക്കൂര്‍ വരെ പ്ലേബാക്ക് ലഭിക്കും. അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാനും കഴിയും.
കറുപ്പ്, വെള്ള, പച്ച നിറത്തില്‍ വരുന്ന ലിങ്ക്ബഡ്സ് ഫിറ്റിനായി എക്സ്ക്ലൂസീവ് പ്രീബുക്കിങ് ഓഫറും സോണി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ലോഞ്ച് ഓഫറായി 18,990 രൂപ വിലയില്‍ വാങ്ങാം. ഓഫറിന് കീഴില്‍ 5,990 രൂപ വിലയുള്ള എസ്ആര്‍എസ്- എക്സ്ബി 100 പോര്‍ട്ടബിള്‍ സ്പീക്കര്‍ സൗജന്യമായി ലഭിക്കും. പരിമിതകാലയളവ് മാത്രം സാധുതയുള്ള ഈ ഓഫര്‍ ഏപ്രില്‍ 7 നു ആരംഭിക്കും.