മുസ്ലിം ലീഗിന്‍റെ വയനാട് പുനരധിവാസ പദ്ധതിയുടെ ഭവന സമുച്ചയ ശിലാസ്ഥാപനം ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക്.സാദിഖലി തങ്ങളാണ് ഉദ്ഘാടനം നിർവഹിക്കുക. മേപ്പാടി വെള്ളിത്തോട് പത്തര ഏക്കർ ഭൂമിയിൽ 1000 സ്വകയർഫീറ്റുള്ള 105 വീടുകളാണ് നിർമ്മിക്കുന്നത്. വീട് നിർമിക്കാൻ സ്ഥലം കിട്ടുന്നതിൽ പ്രയാസം നേരിട്ടിരുന്നു. സർക്കാർ നൽകാമെന്ന് പറഞ്ഞ സ്ഥലം കിട്ടിയില്ല. വില കൊടുത്തു ഭൂമി വാങ്ങിയാണ് ഇപ്പോൾ വീട് നിർമ്മിക്കുന്നത്.
സർക്കാർ ലിസ്റ്റിൽ നിന്ന് അപേക്ഷ ക്ഷണിച്ചാണ് അർഹരെ കണ്ടെത്തിയത്. എട്ട് മാസം കൊണ്ട് പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. എട്ട് സെന്‍റ് ഭൂമിയാണ് ആളുകളുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നത്. കമ്മ്യൂണിറ്റി സെന്‍ററും പാർക്കും ഒരുക്കുമെന്നും പിഎംഎ സലാം പറഞ്ഞു.