India

ബലാത്സംഘ കേസിൽ ജീവപര്യന്തം തടവില്‍ കഴിയുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ ഇടക്കാല ജാമ്യം നീട്ടി

2013 ല്‍ 13 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്

 

ബലത്സംഗക്കേസില്‍ ജയിലിലായിരുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്‍റെ ഇടക്കാല ജാമ്യം നീട്ടി. രാജസ്ഥാന്‍ ഹൈക്കോടതിയുടേതാണ് തീരുമാനം.2013 ല്‍ 13 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്. ആരോഗ്യ സംബന്ധമായ കാരണങ്ങള്‍ കണക്കിലെടുത്ത് ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവദിച്ചിരുന്നത്. നിലവില്‍ ജൂലൈ 1 വരെയാണ് ജാമ്യം നീട്ടി നല്‍കിയത്.
2013 ലാണ് പെണ്‍കുട്ടി ആസാറാം ബാപ്പുവിനെതിരെ പീഡന പരാതി ഉന്നയിക്കുന്നത്. ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. 2018 ല്‍ ആസാറാം കുറ്റക്കാരനാണെന്ന് കൊടതി കണ്ടെത്തി ജീവപര്യന്തം ശിക്ഷിക്കുകയായിരുന്നു

ആസാറാം ബാപ്പുവിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പീഡനത്തിനയായ പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചിരുന്നു.തുടർന്ന് പെൺകുട്ടിയുടെ സുരക്ഷ വർദ്ദിപ്പിച്ചു . വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കുകയും കുട്ടിയുടെ അച്ഛനും സഹോദരനും വ്യക്തിഗതമായി സുരക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ സിസിടിവി സ്ഥാപിക്കുകയും ചെയ്തു. ജില്ലവിട്ട് പുറത്തേക്ക് പോവുകയാണെങ്കില്‍ പൊലീസിനെ അറിയിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് നിര്‍ദേശമുണ്ട്.