പാചക വാതക സിലിണ്ടറിന് വിലകൂട്ടി. രൂപയാണ് വർദ്ധിപ്പിച്ചത്. ഉജ്വല പദ്ധതി പ്രകാരമുള്ള എൽപിജിയുടെ വില 550 രൂപയാകും. ഉജ്വലയ്ക്ക് കീഴിൽ 14.2 കിലോഗ്രാം എൽപിജിയുടെ വില 500 ൽ നിന്ന് 550 ആയും ഉജ്ജ്വല അല്ലാത്തവർക്ക് 803 ൽ നിന്ന് 853 ആയും ആണ് വർധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. മാസത്തിൽ രണ്ട് തവണ വീതം വില നിലവാരം പുനരവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.നേരത്തെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വിർധിപ്പിച്ചിരുന്നു. 41 രൂപയായിരുന്നു വർധിപ്പിച്ചത്