കണ്ണിന് കുളിരേകുന്ന കാഴ്ചകളാൽ സമ്പന്നമായ ഒരു കുഞ്ഞ് പട്ടണമാണ് ലാചുംഗ്. സമുദ്രനിരപ്പില്‍ നിന്ന് 9600 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ സ്ഥലത്ത് വെച്ചാണ് ലാചെന്‍ എന്നും ലാചുംഗ് എന്നും പേരായ രണ്ടു നദികള്‍ സംഗമിക്കുന്നത്. “ഒരു ചെറിയ മല” എന്നര്‍ത്ഥം വരുന്ന ലാചുംഗ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരുടെ പ്രിയഭൂമികയാണ്.
ഭാവനകള്‍ക്കും സര്‍ഗ്ഗസൃഷ്ടികള്‍ക്കും അവരെ തുണച്ചത് പ്രകൃതി സൌന്ദര്യത്തിന്റെ അനുപമപ്രതികമായ ലാചുംഗ് പട്ടണമാണ് യും താങ് എന്ന പേരില്‍ ഇവിടെയുള്ള ആശ്രമം വളരെ പ്രസിദ്ധമാണ്. ലോകത്തിന്റെ പലകോണില്‍ നിന്നുമുള്ള ആളുകള്‍ ഈ ആശ്രമം സന്ദര്‍ശിക്കാറുണ്ട്. ലാചുംഗ് നിവാസികളില്‍ ഭൂരിഭാഗവും ലാപ്ച, ടിബറ്റന്‍ ആദിമവാസികളുടെ പിന്മുറക്കാരാണ്. ലാചുംഗ്പകള്‍ എന്ന് അറിയപ്പെടുന്ന ഇവരുടെ സംസാര ഭാഷ നേപ്പാളിയും ലെപ്ച, ഭൂട്ടിയ എന്നിവയുമാണ്.
STORY HIGHLIGHTS : Lachung, a small mountain that is refreshing to the eyes