മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിൽ കേസെടുക്കാൻ ആകില്ലെന്ന് പൊലീസിന് നിയമോപദേശം. മലപ്പുറം ചുങ്കത്തറയിൽ ളാണു വിവാദമായത്. എടക്കര പൊലീസിനാണ് കേസെടുക്കാൻ ആകില്ലെന്ന് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളി നടേശൻ ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം.
യൂത്ത് ലീഗ്, ഐഎൻഎൽ, എഐവൈഎഫ്, എസ്ഡിപിഐ എന്നീ സംഘടനകൾ വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ സമൂഹത്തിൽ സ്പർധയും ചേരിതിരിവും ഉണ്ടാക്കുന്നതാണെന്ന് കാണിച്ചു പൊലീസിൽ പരാതി നൽകിയിരുന്നു. പിഡിപിയും എസ്ഡിപിഐയും ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി മനോജ് ഏബ്രാഹാമിനും പരാതി നൽകി. എല്ലാ പരാതികളും നിയമോപദേശത്തിനു ഗവ. പ്ലീഡർക്ക് കൈമാറുകയായിരുന്നു.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവര്‍ക്കിടയില്‍ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവരെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.