ഇന്ന് സന്ദേശങ്ങളയക്കാനും സൗഹൃദങ്ങൾ പങ്കിടാനും ഭൂരിപക്ഷവും ഉപയോഗിക്കുന്ന ആപ്പാണ് വാട്സ്ആപ്പ്. അത്കൊണ്ട് തന്നെ ഉപയോക്താക്കളുടെ സ്വകാര്യത മെച്ചപ്പെടുത്തുന്നതിനായി ആപ്പ് പുതിയ ഫീച്ചേഴ്സ് കൊണ്ടുവരാറുണ്ട്. അത്തരത്തിൽ പുതിയ ഒരു ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ് ഇപ്പോൾ. വാട്‌സ്ആപ്പ് ആൻഡ്രോയ്‌ഡ് ബീറ്റ പതിപ്പിലാണ് ഈ പ്രത്യേക ഫീച്ചർ പരീക്ഷിക്കുന്നത്. മീഡിയ സേവിംഗുമായി ബന്ധപ്പെട്ടാണ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്. ഇനിമുതൽ നിങ്ങൾ അയച്ച ഫോട്ടോകളും വീഡിയോകളും സ്വീകർത്താവിന്‍റെ ഫോണിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യാതെ ഈ ഫീച്ചർ തടയും.
ഈ പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവർ അയയ്ക്കുന്ന മീഡിയ മറ്റേയാളുടെ ഫോണിൽ സേവ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാം. ഇതുവരെ വാട്‌സ്ആപ്പ് അയച്ച ഫയലുകൾ സ്വീകർത്താവിന്‍റെ ഡിവൈസിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ വരവോടെ ഓട്ടോ-സേവ് ഓപ്ഷൻ ഓണാക്കണോ ഓഫാക്കണോ എന്ന് അയയ്ക്കുന്ന ഉപയോക്താവിന് സ്വയം തീരുമാനിക്കാൻ കഴിയും.
HIGHLIGHT:privacy updates in whatsapp