ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് വിറ്റമിനുകളും ധാതുക്കളും അത്യന്താപേഷിതമാണ്. ഒരോ വിറ്റമിനും നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് വിറ്റമിൻ കെ.
വിറ്റാമിൻ കെ എന്നത് കൊയാഗുലേഷൻ അതായത് രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ഒരു കൂട്ടം സംയുക്തങ്ങളാണ്. ശരീരത്തിൽ വിറ്റാമിൻ കെയുടെ കുറവുണ്ടെങ്കിൽ അത് രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കും.
അമിത രക്തസ്രാവം ഒഴിവാക്കാൻ ഈ വിറ്റമിൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ ഇത് അമിത രക്തസ്രാവത്തിന് കാരണമാകുന്നു.വിറ്റാമിൻ കെ പ്രധാനമായും രണ്ട് തരത്തിലുണ്ട് വിറ്റാമിൻ കെ1, വിറ്റാമിൻ കെ2.
വിറ്റാമിൻ കെ1 ഫില്ലോക്വിനോൺ എന്നും അറിയപ്പെടുന്നു. ഇത് ചീര, കാബേജ്, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികളിൽ ധാരാളമായി കാണപ്പെടുന്നു.
വിറ്റാമിൻ കെ 2 മെനാക്വിനോൺ എന്നും അറിയപ്പെടുന്നു. ഇത് നമ്മുടെ കുടലിലെ ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്നു. കൂടാതെ ഇത് പുളിപ്പിച്ച ഭക്ഷണങ്ങളിലും, ചില ആനിമൽ പ്രൊഡക്ടുകളിലും കാണപ്പെടുന്നത്.
ചില വിറ്റമിൻ കെ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പരിചയപ്പെടാം
1. മുട്ട
മുട്ടയിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ചും മഞ്ഞക്കരുവിൽ. ഒരു വലിയ മുട്ടയുടെ മഞ്ഞക്കരുവിൽ ഏകദേശം 5.8 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. മുട്ട കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണകരമാണ്.
2.ചീര,ബ്രൊക്കോളി
ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളിൽ വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തം കട്ടപിടിക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. ഇവയില്‍ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.
3.ചീസ്
ചീസിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. കൂടുതലും ചീസുകളിൽ വിറ്റാമിൻ കെ 2 (മെനാക്വിനോൺ) വാണ്ധാരാളമായി കാണപ്പെടുന്നത്.വിറ്റാമിനുകൾ എ, ബി 12, ഡി, പ്രോട്ടീൻ, സിങ്ക്, കാത്സ്യം എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ചില ചീസുകൾ ഉണ്ടാക്കുന്നത് പുളിപ്പിക്കൽ പ്രക്രിയയിലൂടെയാണ്. ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന ബാക്ടീരിയകൾ വിറ്റാമിൻ കെ 2വാണ് ഉത്പാദിപ്പിക്കുന്നത്. പശുവിൻ പാലിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഈ പാൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചീസുകളിലും വിറ്റാമിൻ കെ ഉണ്ടാകാൻ സാധ്യതയുണ്ട്.
4. അവക്കാഡോ
അവക്കാഡോയിൽ വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം അവക്കാഡോയിൽ ഏകദേശം 50 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്, ഇത് ദൈനംദിന ആവശ്യകതയുടെ 42% ആണ്.
5. പ്രൂൺസ്
ഏറെ ഗുണങ്ങളുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂണ്‍സ്. ഉണങ്ങിയ പ്ലം പഴമാണ് ഇത്. വിറ്റാമിൻ കെ കൂടാതെ ഇതിൽ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
6. ബ്ലൂബെറി
വിറ്റാമിന്‍ കെയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് ബ്ലൂബെറി. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
7. കാബേജ്
കാബേജിൽ വിറ്റാമിൻ കെയും മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കാബേജ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ കെ നൽകുകയും മറ്റ് പോഷകങ്ങളുടെ അഭാവം പരിഹരിക്കുകയും ചെയ്യുന്നു.
8. നട്സ്
നട്സിൽ വിറ്റാമിൻ കെയും മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് ഓരോ ഇനത്തിനും വ്യത്യാസപ്പെട്ടിരിക്കും. ചില നട്സുകളിൽ വിറ്റാമിൻ കെ 2 (മെനാക്വിനോൺ) ധാരാളമായി കാണപ്പെടുന്നു.