സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 66000 ത്തിനു താഴെയെത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വിപണി വില 65,800 രൂപയാണ്. ഏപ്രിൽ 4 മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. വെറും നാല് ദിവസംകൊണ്ട് 2,680 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8225 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6745 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ചുമത്തൽ, വ്യാപാര യുദ്ധത്തിലേക്കും ആഗോളസാമ്പത്തികമാന്ദ്യത്തിലേക്കും നയിക്കുമെന്ന ആശങ്ക ആഗോള വിപണികളെ ഉലക്കുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ട്രംപിന്‍റെ തീരുവ യുദ്ധത്തിന് പിന്നാലെ ആഗോള വിപണികൾ വൻ ഇടിവാണ് ഇന്ന് നേരിട്ടത്.