Food

വിരുന്നൊരുക്കുമ്പോൾ മധുരം വിളമ്പാൻ ഒരു കു​നാ​ഫ തയ്യാറാക്കിയാലോ?

വീട്ടിൽ വിരുന്നൊരുക്കുമ്പോൾ മധുരം വിളമ്പാൻ കു​നാ​ഫ തയ്യാറാക്കിയാലോ? രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ഷു​ഗ​ർ സി​റ​പ്പ്
  • ബ്ര​ഡ്
  • സേ​മി​യ
  • ബ​ട്ട​ർ
  • മൈ​ദ
  • ചീ​സ് ​സ്ലൈ​സ്
  • മോ​സ​റ​​ല്ല ചീ​സ്
  • ന​ട്സ് (ബ​ദാം/ പി​സ്ത)

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഷു​ഗ​ർ സി​റ​പ്പ് ത​യാ​റാ​ക്കി ​വെ​ക്കു​ക. ശേ​ഷം ബ്ര​ഡ് സൈ​ഡ് കളഞ്ഞ് ചീ​സ് ഷീ​റ്റ്,​ മൊ​സ​റെ​ല്ല ചീ​സ് എ​ന്നി​വ വെ​ച്ച് മു​ക​ളി​ല്‍ മ​റ്റൊ​രു ബ്ര​ഡ് കൂ​ടി വെ​ച്ച് ചെ​റു​താ​യി പ്ര​സ് ചെ​യ്ത് നാ​ല് ഭാ​ഗ​ങ്ങ​ൾ ആ​യി മു​റി​ക്കു​ക. ശേ​ഷം മൈ​ദ മാ​വി​ല്‍ മു​ക്കി പൊ​ടി​ച്ച സേ​മി​യ​യി​ൽ പൊ​തി​ഞ്ഞെ​ടു​ക്കു​ക. ശേ​ഷം ബ​ട്ട​ർ ചൂ​ടാ​യി വ​രു​മ്പോ​ള്‍ മീ​ഡി​യം ഫ്ലേ​മി​ൽ തി​രി​ച്ചും മ​റി​ച്ചും ഗോ​ള്‍ഡ​ന്‍ ബ്രൗ​ണ്‍ ആ​കു​ന്ന​തു​വ​രെ പാ​ച​കം ചെ​യ്യു​ക. പി​ന്നീ​ട് പാ​ത്ര​ത്തി​ലി​ട്ട് മു​ക​ളി​ല്‍ ഷു​ഗ​ർ സി​റ​പ്പ് ഒ​ഴി​ച്ച് ന​ട്സ് കൊ​ണ്ട് അലങ്കരിക്കുക. രു​ചി​ക​ര​മാ​യ കു​നാ​ഫ ത​യാ​ർ.