Health

കുടലിന്റെ ആരോ​ഗ്യത്തിന് സൂപ്പർ ഫുഡ്- super foods

കുറഞ്ഞ കലോറിയും കൂടുതല്‍ പോഷകമൂല്യങ്ങളുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് സൂപ്പർ ഫുഡുകൾ.

നല്ല ആരോ​ഗ്യത്തിന് നല്ല ഭക്ഷണമെന്നാണ് പറയുക. പോഷകമൂല്യമുള്ള ഭക്ഷണം ഡയറ്റിൽ ഉൽപ്പെടുത്തിയാൽ ഒരു പരിധിവരെ രോ​ഗങ്ങളെ അകറ്റി നിർത്താൻ പറ്റും. ഇതിന് സഹായിക്കുന്നതാണ് സൂപ്പർ ഫൂഡ് എന്നറിയപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ.കുറഞ്ഞ കലോറിയും കൂടുതല്‍ പോഷകമൂല്യങ്ങളുമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് സൂപ്പർ ഫുഡുകൾ.ഗുണമേന്മയേറിയതും എന്നാല്‍ എളുപ്പത്തില്‍ ലഭിക്കുന്നതുമായ സൂപ്പര്‍ ഫുഡ്‌സിനെക്കുറിച്ച് അറിയാം

1. തൈര്
നമ്മുടെ വീടുകളിൽ സാധാരണയായി ലഭ്യമാകുന്ന ഉൽപ്പന്നമാണ് തൈര്. ദഹനം, തണുപ്പിക്കല്‍, പ്രോബയോട്ടിക് ഗുണങ്ങള്‍ എന്നിങ്ങനെ പല​ഗുണമുണ്ട് തൈരിന്.തൈര് കുടല്‍ സസ്യജാലങ്ങളെ നിലനിര്‍ത്താനും സഹായിക്കുന്നു. 2. ബട്ടര്‍ മില്‍ക്ക്

ബട്ടര്‍ മില്‍ക്ക് ഭക്ഷണത്തിന്റെ ദഹനത്തെ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് എരിവുള്ള ബട്ടര്‍ മില്‍ക്ക് കുടിക്കുന്നത് കുടലിന് നല്ലതാണെന്ന് ആരോഗ്യ വിദ്ഗദര്‍ പറയുന്നു.

3.ചെറുപയർ പരിപ്പ്

മറ്റൊരു സൂപ്പര്‍ഫുഡാണ് മൂങ് പരിപ്പ്. ഇവ എളുപ്പത്തില്‍ ദഹിക്കുന്നതും ധാരാളം നാരുകള്‍ അടങ്ങിയതുമാണ്.

4.പുളിപ്പിച്ച ഭക്ഷണങ്ങള്‍

ഫെര്‍മെന്റേഷന്‍ ഭക്ഷണങ്ങള്‍ മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്്. കഞ്ഞി, ദോശ, ഇഡ്ഡലി എന്നിവ ഫെര്‍മെന്റേഷന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നു.

5.നെല്ലിക്ക

വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. നെല്ലിക്ക വാര്‍ദ്ധക്യം തടയുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണ്. കൂടാതെ ചര്‍മ്മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഇത് ഏറെ ഗുണകരമാണ്. അതിനാല്‍ ഭക്ഷണത്തില്‍ ഇവ കൂടുതലായി ഉള്‍പ്പെടുത്തുക.

6. നെയ്യ്

ലയിക്കുന്ന ഫാറ്റി വിറ്റാമിനുകള്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ബ്യൂട്ടിറിക് ആസിഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നെയ്യ്. ഭക്ഷണത്തില്‍ നെയ്യ് ചേര്‍ക്കുന്നത് ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നെയ്യ് ഒരാളുടെ ശരീരത്തില്‍ ആരോഗ്യകരമായ കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.