ചായ എല്ലാവർക്കും ഒരു വികാരമാണ്. രാവിലെ ഉന്മേഷത്തിനായി ചായ കുടിക്കുന്നവരാണ് നമ്മൾ. എന്നാൽ ഉന്മേഷത്തിനൊപ്പം ആരോഗ്യവും നൽകുന്ന ചായയാണ് മാച്ച ടീ.ഇത് ഗ്രീൻ ടീയുടെ ഒരു വകഭേദമാണ്. ഇത് നിർമിക്കുന്ന രീതി വളരെ വ്യത്യാസമാണ്. അതിനാൽ തന്നെ, നിറത്തിലും രുചിയിലും ഗുണത്തിലുമെല്ലാം വ്യത്യാസം ഉണ്ടാകും. സാധാരണയായി തേയില കുന്നുകളിലും മറ്റുമായി നല്ല വെയിലിലാണ് കൃഷി ചെയ്യുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ത രീതിയിലാണ് മാച്ച ടീ ഉണ്ടാക്കുന്നതിനുള്ള ഇലയെടുക്കുന്നത്. ഇതിനായുള്ള തേയില ഇലകള്‍ നേരിട്ട് വെയില്‍ കൊള്ളിക്കാതെ തണലില്‍ സംരംക്ഷിക്കുകയാണ് ഇതിന്റെ ആദ്യപടി. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിലൂടെ ആന്റി ഓക്സിഡന്റുകള്‍ നഷ്ടമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് ശേഷം ചെടിയില്‍ നിന്നും ഇലകള്‍ ശേഖരിക്കും. വിവിധ പ്രക്രിയകളിലൂടെ കടന്നിട്ടാണ് ഇത് പൗഡര്‍ രൂപത്തില്‍ തയ്യാറാക്കുന്നത്. ജപ്പാനില്‍ നിന്നാണ് മാച്ചാ ടീയുടെ ഉത്ഭവം. ഇതില്‍ ഉയര്‍ന്ന അളവില്‍ ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. വിപണിയിലെ വിലയേറിയ ചായപ്പൊടികളിലൊന്നാണിത്.ആന്റി ഓക്സിഡന്റുകളാണ് സമ്പന്നമാണ് മാച്ചാ ടീ. ഇതില്‍ കാറ്റെച്ചിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ കേടുപാടുകള്‍ തടയാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയുന്ന സസ്യസംയുക്തമാണ് കാറ്റെച്ചിനുകൾ. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാച്ചാ ടീ കുടിയ്ക്കുന്നത് നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.