Health

ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ക്ക് വൃക്കരോഗം; ഏറ്റവും പുതിയ പഠനം പറയുന്നത് | Kidney Disease

മോശം ജീവിതശൈലിയും വൃക്ക രോഗങ്ങളുടെ അപകടസാധ്യത ഇരട്ടിയാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു

പ്രാരംഭഘട്ടത്തില്‍ യാതൊരു ലക്ഷണവും പ്രകടമാകില്ലെന്നതാണ് വൃക്കരോഗങ്ങളെ ഗുരുതരമാക്കുന്നത്. ഇന്ത്യയില്‍ വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്.

ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ വീതം വൃക്ക സംബന്ധ രോഗങ്ങളെ തുടര്‍ന്ന് ആരോഗ്യ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് അടുത്തിടെ ജേണല്‍ നെഫ്രോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ 2011 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ 15 വയസിന് മുകളിലുള്ളവര്‍ക്കിടയിലെ വൃക്കരോഗികളുടെ എണ്ണം ഏതാണ്ട് 11.2 ശതമാനത്തില്‍ (2011-17) നിന്ന് 16.38 ശതമാനം (2018-23) ആയി ഉയര്‍ന്നതായി പഠനം പറയുന്നു.

വൈകിയുള്ള രോഗനിര്‍ണയം, ചികിത്സാ സംവിധാനങ്ങളുടെ ലഭ്യതക്കുറവ് എന്നിവ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതു കൊണ്ടുതന്നെ പലപ്പോഴും അവസാനഘട്ടത്തിലാണ് വൃക്കകളുടെ തകരാറ് തിരിച്ചറിയുക. വൃക്കരോഗവും മോശം ജീവിതശൈലിയും മോശം ജീവിതശൈലി വിട്ടുമാറാത്ത വൃക്ക രോഗങ്ങളുടെ അപകടസാധ്യത ഇരട്ടിയാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

content highlight: Kidney Disease