ചേരുവകൾ
ചിക്കൻ- രണ്ടര കിലോ
സവാള- 3
ചെറിയുള്ളി- കാൽ കപ്പ്
വെളുത്തുള്ളി, ഇഞ്ചി- കാൽ കപ്പ്
മുളകുപൊടി- രണ്ടു ടേബിൾ സ്പൂൺ
മഞ്ഞൾപൊടി- ഒന്നര ടീസ്പൂൺ
മല്ലിപ്പൊടി- രണ്ട് ടേബിൾ സ്പൂൺ
ഗരംമസാല- ഒന്നര ടേബിൾ സ്പൂൺ
എണ്ണ- ആവശ്യത്തിന്
തേങ്ങാക്കൊത്ത്
ഉണക്കമുളക്- 2
കുരുമുളകുപൊടി- രണ്ടര ടേബിൾ സ്പൂൺ
കറിവേപ്പില
തേങ്ങ വറുത്തരച്ചത്- ഒരു മുറി തേങ്ങയുടെ
തയ്യാറാക്കുന്ന വിധം
സവാള, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ എണ്ണയൊഴിച്ച് തവയിൽ വഴറ്റുക. ശേഷം മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഗരംമസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് വഴറ്റി ചിക്കൻ ഇടുക. ആവശ്യത്തിന് വെള്ളമൊഴിച്ച് പകുതി വേവാകുമ്പോൾ അരപ്പ് ചേർക്കാം. കുറുകുമ്പോൾ അടുപ്പിൽ നിന്ന് മാറ്റുക. എണ്ണയിൽ കറിവേപ്പില, ഉണക്കമുളക്, തേങ്ങാക്കൊത്ത് എന്നിവ വഴറ്റി കറിയിൽ ചേർക്കാം.