Automobile

റേസിങ് പ്ലാറ്റ്‌ഫോമായ പെട്രോണാസ് ടിവിഎസ് ഇന്ത്യ വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പിന്റെ സെലക്ഷന്‍ ട്രയല്‍സ് മെയ് മുതല്‍ |Petronas TVS India One Make Championship

2025 മെയ് 9 മുതല്‍ 11 വരെ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (എംഐസി) നടത്തും

കൊച്ചി, ഏപ്രില്‍ , 2025: ഇരുചക്ര-മുച്ചക്ര വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) പെട്രോണാസ് ടിവിഎസ് ഇന്ത്യ വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പിന്റെ 2025 സീസണ്‍ പ്രഖ്യാപിച്ചു. ടിവിഎസ് യങ് മീഡിയ റേസര്‍ പ്രോഗ്രാം (വൈഎംആര്‍പി), ടിവിഎസ് വിമണ്‍സ് ഒഎംസി, ടിവിഎസ് റൂക്കി ഒഎംസി, ടിവിഎസ് ആര്‍ആര്‍310 ഒഎംസി വിഭാഗങ്ങളിലായുള്ള സെലക്ഷന്‍ ട്രയല്‍സ് 2025 മെയ് 9 മുതല്‍ 11 വരെ മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (എംഐസി) നടത്തും.

 

പെട്രോണാസ് ടിവിഎസ് ഒഎംസി 2025നുള്ള സെലക്ഷന്‍ മാനദണ്ഡവും ഷെഡ്യൂളും ഇങ്ങനെ:

 

30 വയസിന് താഴെയുള്ള റൈഡര്‍മാര്‍ക്കായാണ് ടിവിഎസ് യങ് മീഡിയ റേസര്‍ പ്രോഗ്രാം (വൈഎംആര്‍പി). നേരിട്ടുള്ള ക്ഷണപ്രകാരമാണ് ഇതില്‍ പങ്കെടുക്കാനാവുക. സെലക്ഷന്‍ ട്രയല്‍സ് മെയ് 9ന് ചെന്നൈ എംഐസിയില്‍. മെയ് പത്തിന് നടക്കുന്ന ടിവിഎസ് വിമണ്‍സ് ഒഎംസി പങ്കെടുക്കേണ്ട 40 വയസിന് താഴെയുള്ള വനിതാ റൈഡര്‍മാര്‍ 1986 ജനുവരി ഒന്നിനും 2010 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. ലെവല്‍ 1 എഫ്എംഎസ്‌സിഐ ട്രെയിനിങ് സ്‌കൂള്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം. മെയ് 11നാണ് 15 മുതല്‍ 21 വയസ് വരെ പ്രായമുള്ളവര്‍ക്കായുള്ള ടിവിഎസ് റൂക്കി ഒഎംസി സെലക്ഷന്‍ ട്രയല്‍സ്. 2006 ജനുവരി ഒന്നിനും 2010 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് പങ്കെടുക്കാം. ലെവല്‍ 1 എഫ്എംഎസ്‌സിഐ ട്രെയിനിങ് സ്‌കൂള്‍ സര്‍ട്ടിഫിക്കേഷന് പുറമേ സെലക്ഷന്‍ വേദിയില്‍ ഒരു രക്ഷിതാവും ഒപ്പമുണ്ടാവണം. 30 വയസിന് താഴെയുള്ള (1996 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍) റൈഡര്‍മാര്‍ക്കായുള്ള ടിവിഎസ് ആര്‍ആര്‍310 ഒഎംസിയില്‍ പങ്കെടുക്കാന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിലോ വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പിലോ ഒരു പോഡിയം ഫിനിഷ് നിര്‍ബന്ധമാണ്. മെയ് 11നാണ് ഈ വിഭാഗത്തിന്റെയും ട്രയല്‍സ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും +919632253833 എന്ന നമ്പറില്‍ ബന്ധപ്പെടാം.

മോട്ടോര്‍സ്‌പോര്‍ട്ടിനോടുള്ള അഭിനിവേശവും ഇന്ത്യയിലെ റേസിങ് പ്രതിഭകളുടെ ഭാവി രൂപപ്പെടുത്താനുള്ള പ്രതിബദ്ധതയുമാണ് ടിവിഎസ് റേസിങിനെ നയിക്കുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു. ട്രാക്ക് ടു റോഡ് എന്ന തങ്ങളുടെ പ്രധാന ആശയത്തിലൂടെ ചാമ്പ്യന്മാരെ സൃഷ്ടിക്കുക മാത്രമല്ല, ഉയര്‍ന്ന പ്രകടനം വാഗ്ദാനം ചെയ്യുന്ന തങ്ങളുടെ ടിവിഎസ് അപ്പാച്ചെ മോട്ടോര്‍സൈക്കിളുകളിലൂടെ അത്യാധുനിക റേസ് സാങ്കേതികവിദ്യ കൊണ്ടുവരികയും, ഓരോ റൈഡറും നവീകരണത്തിന്റെ ആവേശം അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1994ല്‍ ആയിരുന്നു ടിവിഎസ് ഇന്ത്യ വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം. അന്നുമുതല്‍ ഇതുവരെ മൂവായിരത്തിലധികം പേര്‍ ഒഎംസിയില്‍ മത്സരിക്കുകയും, പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ ടിവിഎസ് റേസിങിന്റെ നേതൃത്വത്തെ ഇത് ശക്തിപ്പെടുത്തുകയും ചെയ്തു.

ടിവിഎസ് വണ്‍ മേക്ക് ചാമ്പ്യന്‍ഷിപ്പ് -ഓരോ വിഭാഗത്തെയും കുറിച്ച് അറിയാം.

• ടിവിഎസ് റൂക്കി ഒഎംസി (2022ല്‍ തുടക്കം): റേസിങ് താല്‍പര്യമുള്ള യുവാക്കള്‍ക്കായി തുടക്കവേദിയെന്ന നിലയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന റൂക്കി വിഭാഗം, റേസ്-സ്‌പെക്ക് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 മോട്ടോര്‍സൈക്കിളുകളില്‍ റൈഡര്‍മാര്‍ക്ക് പ്രായോഗിക അനുഭവം നേടാന്‍ അവസരമൊരുക്കുന്നു. തുടക്കം മുതല്‍ ഇതുവരെ നൂറിലധികം റൈഡര്‍മാര്‍ ഈ സംരംഭത്തിന്റെ ഭാഗമായിട്ടുണ്ട്.

• ടിവിഎസ് ആര്‍ആര്‍ 310 ഒഎംസി (2018ല്‍ തുടക്കം): പരിചയസമ്പന്നരായ റേസര്‍മാര്‍ക്കായി രൂപകല്‍പന ചെയ്തിരിക്കുന്ന ഈ വിഭാഗത്തില്‍, ടിവിഎസിന്റെ ഹൈ പെര്‍ഫോമന്‍സ് മോഡലായ അപ്പാച്ചെ ആര്‍ആര്‍ 310 റേസ് ബൈക്കാണ് ഉള്‍പ്പെടുന്നത്. മുന്നൂറിലധികം റേസര്‍മാര്‍ ഈ പ്രോഗ്രാമില്‍ പങ്കെടുക്കുകയും, ദേശീയ-അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലേക്ക് മുന്നേറുകയും ചെയ്തിട്ടുണ്ട്.

• ടിവിഎസ് യങ് മീഡിയ റേസര്‍ പ്രോഗ്രാം (വൈഎംആര്‍പി): 2017ല്‍ തുടക്കമിട്ട വൈഎംആര്‍പിയിലൂടെ യങ് മോട്ടോര്‍സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ തുടങ്ങിയവര്‍ക്ക് നേരിട്ടുള്ള റേസിങ് അനുവഭവമാണ് നല്‍കുന്നത്. റേസ്-സ്‌പെക്ക് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി മോട്ടോര്‍സൈക്കിളുകളാണ് റേസിങിനായി ഉപയോഗിക്കുക. മത്സരിക്കുന്നതിന് മുമ്പ്, സൈദ്ധാന്തിക-പ്രായോഗിക പരിശീലനം കൂടി ഇവര്‍ക്ക് നല്‍കും. റൈഡിങ് മികവ് കൂട്ടുകയും മോട്ടോര്‍സ്‌പോര്‍ട്‌സിനെക്കുറിച്ചുള്ള അവരുടെ അറിവ് വര്‍ധിപ്പിക്കകയും ചെയ്യുന്ന ഈ സംരംഭം, മാധ്യമ സമൂഹത്തിനുള്ളില്‍ പ്രതിഭകളെ വളര്‍ത്തുന്നതിനുള്ള ടിവിഎസ് റേസിങിന്റെ പ്രതിബദ്ധതയെയും ശക്തിപ്പെടുത്തുന്നു.

• ടിവിഎസ് വിമണ്‍സ് ഒഎംസി (2016ല്‍ തുടക്കം): മോട്ടോര്‍സ്‌പോര്‍ട്‌സില്‍ ലിംഗഭേദം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതകള്‍ക്കായി ഒരു എക്‌സ്‌ക്ലൂസീവ് റേസിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച ആദ്യത്തെ ഇന്ത്യന്‍ നിര്‍മാതാക്കളാണ് ടിവിഎസ് റേസിങ്. ഇതിനകം ഈ സംരംഭത്തിലൂടെ അഞ്ഞൂറിലധികം റൈഡര്‍മാര്‍ക്ക് പരിശീലനം ലഭിച്ചു. വിദഗ്ധ പരിശീലനത്തിനൊപ്പം റേസ്-പ്രൊഡക്ഷന്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 മോട്ടോര്‍സൈക്കിളാണ് ഈ വിഭാഗത്തിന് ലഭ്യമാക്കുന്നത്.

 

റേസിങ് മികവിന്റെ അതിരുകള്‍ വലുതാക്കി, 43 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ മുന്‍നിരയിലാണ് ടിവിഎസ് റേസിങ്. റേസ്ട്രാക്കിനപ്പുറം ഈ വര്‍ഷം എഞ്ചിനിയീറിങ് മികവിന്റെ 20ാം വര്‍ഷം ആഘോഷിക്കുന്ന ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മുന്‍നിര മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ടിവിഎസ് അപ്പാച്ചെയിലേക്കും നവീകരണത്തിനും പ്രകടനത്തിനുമുള്ള ഈ പ്രതിബദ്ധത വ്യാപിപിക്കുകയും ചെയ്തു.

Content Highlight: Selection trials for racing platform Petronas TVS India One Make Championship to begin in May