കൊച്ചി/ ദുബായ്: ഐടി വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ആപ്‌ടെക്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന പ്രമുഖ ബ്യുട്ടീഷൻ പരിശീലന സ്ഥാപനമായ ലാക്മെ അക്കാദമിയും ദുബായിലെ ലാമോർ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വിദ്യാർഥികൾക്കും മേഖലയിലെ പ്രൊഫെഷണലുകൾക്കുമായി ബ്യൂട്ടീഷൻ പരിശീലനത്തിന് അവസരമൊരുക്കുന്നു. സ്പെഷ്യൽ എഫക്ട് മേക്കപ്പ് (എസ്എഫ്എക്സ്), ഫേസ് ആന്റ് ബോഡി പെയിന്റിംഗ്, അന്താരാഷ്ട്ര ബ്രൈഡൽ ടെക്നിക് എന്നിവയിലാണ് പരിശീലനം. ബ്യൂട്ടീഷൻ വ്യവസായത്തിലെ വിദഗ്ധരാണ് ഈ അന്താരാഷ്ട്ര പാത്ത്‌വേ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്. ലാക്മെ അക്കാദമിയിലെ അഡ്വാൻസ്ഡ് മേക്കപ്പ്, കോസ്മറ്റോളജി, ഗ്ലോബൽ ട്രെൻഡ്‌സ് വിഭാഗം വിദ്യാർഥികൾക്കു പുറമെ അംഗീകൃത ബ്യൂട്ടി പ്രൊഫെഷണലുകൾക്കും ബ്യുട്ടി ആൻഡ് വെൽനെസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പരിശീലനത്തിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://www.Lakmé-academy.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.