Kerala

പതിനാറുകാരിക്ക് സ്വർണ്ണമോതിരം നൽകി പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ് ശിക്ഷ

മതപഠന ക്ലാസിന് പോയ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് തടവും, 9 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം നടന്നത്.

ആലക്കോട് സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് കോടതി വിധി. 2020 മുതൽ 2021 വരെ ഒരു വർഷം പീഡിപ്പിച്ചു എന്നാണ് അധ്യാപനെതിരെയുള്ള കേസ്. സ്വർണ്ണ മോതിരം നൽകി വശത്താക്കിയായിരുന്നു പീഡനം. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടേതാണ് വിധി.

Latest News