കണ്ണൂർ കേളകത്ത് നിയന്ത്രണം വിട്ട് ഓട്ടോ ടാക്സി മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരുക്ക്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിയുകയായിരുന്നു. മലയമ്പാടിയിലെ മരണ വീട്ടിൽ നിന്നും മടങ്ങിയ ആറംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഓട്ടോ ടാക്സി ഡ്രൈവറടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
STORY HIGHLIGHT: Auto taxi overturns in accident