India

വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ പ്രതിഷേധം ശക്തം – west bengal waqf act protest

പ്രതിഷേധക്കാർ പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും പോലീസിനെതിരെ കല്ലെറിയുകയും ചെയ്തു

വഖഫ് ഭേദഗതി നിയമമായതിൽ ബംഗാളില്‍ പ്രതിഷേധം. പ്രതിഷേധക്കാർ പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും പോലീസിനെതിരെ കല്ലെറിയുകയും ചെയ്തു. പ്രതിഷേധക്കാര്‍ പ്രധാന റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതേ തുടർന്നാണ് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്.

പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെച്ചതോടെ നിയമമായി. ഇന്ന് മുതൽ ബില്‍ പ്രാബല്യത്തിലായതായി സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയും ചെയ്തു. അതേസമയം അക്രമങ്ങള്‍ക്ക് ഉത്തരവാദി ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ആരോപിച്ചു.

STORY HIGHLIGHT: west bengal waqf act protest