കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ആലത്തൂർ എംപി കെ.രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടു മണിക്കൂറോളമാണ് ഇഡി കെ.രാധാകൃഷ്ണനെ ചോദ്യം ചെയ്തത്. ഇഡി ചില കാര്യങ്ങളിൽ വ്യക്തത തേടിയിട്ടുണ്ടെന്നും. ഇ.ഡി വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടില്ലെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു.
നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്തത്.
നേരത്തെ ഇ.ഡി ആവശ്യപ്പെട്ട സ്വത്ത് വിവരങ്ങൾ കെ.രാധാകൃഷ്ണൻ കൈമാറിയിരുന്നു. കരുവന്നൂരിൽ രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.
STORY HIGHLIGHT: k radhakrishnan ed questioning