ലോകത്തിലെ ഏറ്റവും മനോഹരമായ ലൈറ്റ് ഹൗസുകളില്‍ മുന്‍പന്തിയിലാണ് വിഴിഞ്ഞം വിളക്കുമാടം. അന്താരാഷ്ട്ര മറൈന്‍ ട്രാക്കറായ മറൈന്‍ ട്രാഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലൈറ്റ് ഹൗസ് ചിത്രങ്ങളുടെ പട്ടികയില്‍ വിഴിഞ്ഞം ലൈറ്റ് ഹൗസ് സ്ഥാനം പിടിച്ചിട്ടുണ്ട്. ചരിത്രത്തിൻ്റെ ഓർമ്മകൾ പേറുന്ന വിഴിഞ്ഞത്തെ വിളക്കുമാടം. തിരുവനന്തപുരം ജില്ലയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാനമായ ഒരു കേന്ദ്രമാണ് വിഴിഞ്ഞം ലൈറ്റ് ഹൗസ്.1972 ജൂൺ 30-ന് ഇത് പ്രവർത്തനമാരംഭിച്ചു. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും വിഴിഞ്ഞം തിരക്കേറിയ തുറമുഖമായിരുന്നു. നിലവിലെ ലൈറ്റ് സ്ഥാപിക്കുന്നതിന് മുമ്പ്, ഈ സ്ഥലത്ത് വിളക്കുമാടങ്ങൾ ഇല്ലായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ ഒരു ഡേ മാർക്ക് ബീക്കൺ (കൊടിമരം) അവിടെ ഉണ്ടായിരുന്നിരിക്കണം. പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം ഈ തുറമുഖം അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു. 1925-ൽ അടുത്തുള്ള കൊളച്ചാലിൽ ഒരു വിളക്കുമാടം നിർമ്മിച്ചു. തുടർന്ന് , 1960 ൽ വിഴിഞ്ഞത്ത് ഒരു ഡേ മാർക്ക് ബീക്കൺ നൽകി . 36 മീറ്റർ ഉയരമുള്ള സിലിണ്ടർ ആകൃതിയിലാണ് ടവർ. മെറ്റൽ ഹാലൈഡ് ലാമ്പുകളും ഡയറക്ട് ഡ്രൈവ് മെക്കാനിസവും ലൈറ്റ് ഹൗസിൽ സജ്ജീകരിച്ചിരിക്കുന്നു. വിളക്കുമാടത്തിൻ്റെ മുകളില്‍ കയറിയാല്‍ പ്രകൃതിരമണീയമായ കടല്‍ത്തീരത്തിൻ്റെ മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കാം. ഇനി, കടല്‍ത്തീരത്ത് നിന്ന് നോക്കിയാല്‍ അറബിക്കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന പാറക്കൂട്ടത്തിന് മുകളിലായി നില കൊള്ളുന്ന ഈ വിളക്കുമാടം മനസ്സ് നിറയ്ക്കും.
ഈ മനംകവരുന്ന കാഴ്ചകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ലൈറ്റ് ഹൗസുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് വിഴിഞ്ഞം വിളക്കുമാടം. അന്താരാഷ്ട്ര മറൈന്‍ ട്രാക്കറായ മറൈന്‍ ട്രാഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലൈറ്റ് ഹൗസ് ചിത്രങ്ങളുടെ പട്ടികയില്‍ വിഴിഞ്ഞം ലൈറ്റ് ഹൗസ് സ്ഥാനം പിടിച്ചിട്ടുണ്ട്. 1972 മേയ് 20നാണ് കോവളം ഹവ്വാ ബീച്ചിനോട് ചേര്‍ന്ന് വിഴിഞ്ഞം ലൈറ്റ് ഹൗസ് സ്ഥാപിച്ചത്. സിലിണ്ടര്‍ ആകൃതിയിലുള്ള വിളക്കുമാടത്തിന് 36 മീറ്റര്‍ (118 അടി) ഉയരമാണുള്ളത്. പുരാതന കാലത്ത് ലോകപ്രശസ്തമായിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പ്രതാപകാലത്തിന് ശേഷമാണ് ഈ വിളക്കുമാടം സ്ഥാപിച്ചത്. അതിന് മുമ്പ് ഇവിടെ ഒരു കൊടിമരമായിരുന്നു ഉണ്ടായിരുന്നുവെന്ന് കരുതുന്നത്.
എട്ടാം നൂറ്റാണ്ട് മുതല്‍ 14-ാം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ ആഗോള പ്രശസ്തമായ ഒരു തുറമുഖമായിരുന്നു വിഴിഞ്ഞം. പിന്നീട് വിഴിഞ്ഞം തുറമുഖം ചോള രാജവംശത്തിന്റെയും പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവില്‍ തിരുവിതാംകൂറിന്റെയും ഭാഗമായി. ഇപ്പോള്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ലൈറ്റ് ഹൗസ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്. മെറ്റല്‍ അലൈഡ് ലൈറ്റിംഗ് സംവിധാനവും ഒപ്റ്റിക്കല്‍ ലെന്‍സും ഉപയോഗിച്ചാണ് ഇവിടെ ലൈറ്റ് ഫ്‌ളാഷിംഗ് നടത്തുന്നത്. ലോകപ്രശസ്തമായ കോവളത്തെ ബീച്ചുകളായ ലൈറ്റ്ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, സമുദ്ര ബീച്ച് തുടങ്ങിയ തീരങ്ങള്‍ ലൈറ്റ് ഹൗസിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളാണ്. അപൂര്‍വ്വ കടല്‍ മത്സ്യങ്ങളുടെയും സമുദ്ര ജീവികളുടെയും ശേഖരമുള്ള മറൈന്‍ അക്വേറിയവും ഇവിടെ കാണാനുണ്ട്.
STORY HIGHLIGHTS : thiruvananthapuram-vizhinjam-light-house