India

കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് ചാടിയെത്തി പുലി – leopard attack in coimbatore valparai

വാൽപാറയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് ചാടിയെത്തി പുലി. വാൽപ്പാറ റൊട്ടിക്കടയ്ക്കു സമീപം താമസിക്കുന്ന ശിവകുമാർ – സത്യ എന്നിവരുടെ വീടിന്റെ മുറ്റത്തേക്കാണ് പുലി ചാടി വീണത്. പുലിയെ കണ്ട് നായ്ക്കള്‍ കുരച്ച് ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടി.

പുലി വീടിന്റെ മുറ്റത്തേക്ക് ചാടി വീണക്സ് സമയം ഇവരുടെ മകൻ മുറ്റത്ത് നിൽക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

STORY HIGHLIGHT: leopard attack in coimbatore valparai