Kerala

അഴിമതി കേസില്‍ പിടിയിലായ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി വിരമിക്കാനിരിക്കെ

തിരുവനന്തപുരം: അഴിമതി കേസില്‍ പിടിയിലായ തിരുവനന്തപുരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെതിരെയാണ് നടപടി. ഇരുതല മൂരിയെ കടത്തിയ കേസിലെ പ്രതികളിൽ നിന്നും 1.45ലക്ഷം കൈക്കൂലി വാങ്ങിയതിനാൽ സുധീഷ് കുമാറിനെ സസ്പെൻ്റ് ചെയ്തിരുന്നു. നേരത്തെയും ഇയാള്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു. പിന്നീട് ട്രിബ്യൂണല്‍ വഴി നീങ്ങിയാണിയാള്‍ സര്‍വീസിലേക്ക് തിരിച്ചു കയറിയത്. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ കിട്ടിയത്. അടുത്തമാസം 31നാണ് സുധീഷ് കുമാര്‍ വിരമിക്കുന്നത്.