സി.പി.എം വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടേശൻ നടക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി ആരോപിച്ചു.പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞതിന്‍റെ മറ്റൊരു പതിപ്പാണ് വെള്ളാപ്പള്ളി നടത്തിയ മലപ്പുറം പ്രസ്ഥാവന എന്ന് കെഎംഷാജി പറഞ്ഞു. പിണറായി വിജയൻ ഇസ്രായേലിനെ എതിർക്കുന്നതിന് കാരണം കേരളത്തിൽ വോട്ട് ചെയ്യാൻ ജൂതന്മാർ ഇല്ലാത്തതാണെന്നും അതേസമയം വെള്ളാപ്പള്ളിയെ എതിർക്കാത്തത് വോട്ട്കുറയുമെന്ന ഭയമാണെന്നും കെഎം ഷാജി ആരോപിച്ചു.
വെള്ളാപ്പള്ളിയെ നവോഥാന സമിതിയുടെ ചെയർമാൻ ആക്കിയത് മുഖ്യമന്ത്രിയാണ്.ചെയർമാൻ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കാൻ സി.പി.എം തയാറുണ്ടോ എന്നും ഷാജി ചോദിച്ചു. അതേസമയം വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം ആർ.എസ്.എസിന്‍റെ പ്ലാനാണെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ കെഎം ഷാജി പറഞ്ഞു.
ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ വിമർശനത്തിന് അതീതനല്ല. അദ്ദേഹം രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയക്കാരനാകുമ്പോൾ വിമർശനവും കോലം കത്തിക്കലും സ്വാഭവികമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷാജി പറഞ്ഞു.