അലാസ്‌ക: യുഎസ് വിമാനത്താവളത്തിൽ എട്ടുമണിക്കൂറോളം തടഞ്ഞുവെച്ചെന്ന പരാതിയുമായി ഇന്ത്യൻ സംരംഭക. ഇന്ത്യ ആക്ഷൻ പ്രോജക്ട്, ചായിപാനി എന്നിവയുടെ സ്ഥാപകയായ. ശ്രുതി ചതുർവേദി എന്ന സംരംഭകയാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചത്. അലാസ്കയിലെ വിമാനത്താവളത്തിലാണ് സംഭവം.
പുരുഷ ഉദ്യോഗസ്ഥർ സ്ത്രീത്വത്തെ അപമാനിക്കും വിധം മോശമായി പെരുമാറിയെന്നാണ് യുവതി ആരോപിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ വെച്ച് ഒരു പുരുഷ ഉദ്യോഗസ്ഥനാണ് തന്നെ ശാരീരിക പരിശോധനയ്ക്ക് വിധേയയാക്കിയത്. റെസ്റ്റ് റൂം ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. ഹാൻഡ്‌ബാഗിലുണ്ടായിരുന്ന പവർ ബാങ്കിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ തന്നെ ഇത്തരത്തിൽ പരിശോധിച്ചതെന്ന് യുവതി പോസ്റ്റിൽ പറയുന്നു
സങ്കൽപിക്കാൻ പോലും സാധിക്കാത്ത ഏറ്റവും മോശമായ ഏഴുമണിക്കൂറിലൂടെയാണ് താൻ കടന്നുപോയതെന്നും ശ്രുതി വ്യക്തമാക്കി.വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കറിനെ ഉൾപ്പടെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ് പങ്കുവെച്ചത്.
“എട്ട് മണിക്കൂർ നീണ്ട പിടിച്ചുവെക്കലിനും ചോദ്യം ചെയ്യലിനും ശേഷം ഒന്നും കണ്ടെത്താനാകാതെ അവർ എന്നെയും എന്റെ സുഹൃത്തിനെയും വിട്ടയച്ചു.തന്‍റെ മുഴുവൻ ലഗേജ് ബാഗും അവരിപ്പോഴും പിടിച്ചുവെച്ചിരിക്കുകയാണ്.ഇന്ത്യക്ക് പുറത്ത് ഇന്ത്യക്കാർ നിസ്സാരരാണ്. ഒരു ഫോൺ കോൾ ചെയ്യാൻ പോലും സമ്മതിക്കാതിരുന്നതോടെ അത് തിരിച്ചറിഞ്ഞു. ശ്രുതി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.