Sports

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ കൈവിട്ട റെക്കോഡ് ഇനി ചെന്നെയ്ക്ക് | IPL 2025

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ വിട്ടുകളഞ്ഞ മത്സരവും ഇന്നലത്തേതായിരുന്നു

ഐപിഎല്ലിൽ സീസണിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ വിട്ടുകളയെന്ന ടീമെന്ന നാണക്കേടിന്റെ റെക്കോർഡ് ചെന്നൈ സൂപ്പർ കിങ്സിന്റെ പേരിൽ.

ഐപിഎൽ 2025ൽ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ ഇതുവരെ കൈവിട്ടത് 12 ക്യാച്ചുകളാണ്. അതിൽ അഞ്ചെണ്ണം ഇന്നലെ പഞ്ചാബ് കിങ്സിനെതിരെയായിരുന്നു. ആറ് ക്യാച്ചുകൾ വീതം വിട്ടുകളഞ്ഞ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും പഞ്ചാബ് കിങ്സുമാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ വിട്ടുകളഞ്ഞ മത്സരവും ഇന്നലത്തേതായിരുന്നു. മത്സരത്തിൽ ആകെ ഒമ്പത് ക്യാച്ചുകളാണ് വിട്ടുകളഞ്ഞത്. ചെന്നൈ സൂപ്പർ കിങ്സ് അഞ്ചും പഞ്ചാബ് കിങ്സ് നാലും ക്യാച്ചുകൾ പാഴാക്കി. 2023ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തിൽ എട്ട് ക്യാച്ചുകൾ കൈവിട്ടതാണ് മുമ്പുണ്ടായിരുന്ന റെക്കോർഡ്.

content highlight: IPL 2025