India

വായ്പയെടുത്തവർക്ക് ആശ്വാസം ; റിപ്പോ നിരക്ക് കുറച്ച് ആർബിഐ

ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിലും ആനുപാതികമായ കുറവുണ്ടാകും

 

പ്രതീക്ഷിച്ചതുപോലെ തന്നെ രണ്ടാം തവണയും റിപ്പോ നിരക്ക് വെട്ടിക്കുറച്ച് ആർബിഐ. കാൽ ശതമാനമാണ് അടിസ്ഥാന നിരക്കിൽ കുറച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. ഇപ്പോൾ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇ‌എം‌ഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിലും ആനുപാതികമായ കുറവുണ്ടാകും.