Food

വിരുന്നൊരുക്കാൻ മുട്ടമാല തയ്യാറാക്കിയാലോ?

വീട്ടിൽ വിരുന്നൊരുക്കുമ്പോൾ തയ്യാറാക്കുന്ന ഒരു മെയിൻ വിഭവമാണ് മുട്ടമാല. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മു​ട്ട- 10 എ​ണ്ണം
  • പ​ഞ്ച​സാ​ര- ഒ​രു ക​പ്പ്
  • പാ​ല്‍പ്പൊ​ടി- നാ​ല് ടീ​സ്പൂ​ണ്‍
  • ഏ​ല​ക്കാ​യ- 5 എ​ണ്ണം
  • നെ​യ്യ്- ആ​വ​ശ്യ​ത്തി​ന്
  • വെ​ള്ളം- ആ​വ​ശ്യ​ത്തി​ന്

തയ്യാറാക്കുന്ന വി​ധം

മു​ട്ട പൊ​ട്ടി​ച്ച് വെ​ള്ള​യും മ​ഞ്ഞ​യും വേ​ര്‍തി​രി​ച്ചു​വെ​യ്ക്കു​ക. മു​ട്ട​യു​ടെ മ​ഞ്ഞ ഒ​രു സ്പൂ​ണ്‍കൊ​ണ്ട് ന​ന്നാ​യി ഉ​ട​ച്ച് അ​രി​ച്ചെ​ടു​ക്കു​ക. ഒ​രു പാ​നി​ല്‍ മു​ക്കാ​ല്‍ ക​പ്പ് വെ​ള്ള​ത്തി​ല്‍ പ​ഞ്ച​സാ​ര ചെ​റി​യ ചൂ​ടി​ല്‍ ഉ​രു​ക്കി​യെ​ടു​ക്കു​ക. പ​ഞ്ച​സാ​ര ന​ന്നാ​യി അ​ലി​ഞ്ഞു ക​ഴി​ഞ്ഞാ​ല്‍ മു​ട്ട​യു​ടെ മ​ഞ്ഞ നൂ​ല് പോ​ലെ പ​ഞ്ച​സാ​ര ലാ​യി​നി​യി​ല്‍ ചു​റ്റി​യൊ​ഴി​ക്കു​ക. ശേ​ഷം ഒ​രു ടീ​സ്പൂ​ണ്‍ വെ​ള്ളം ത​ളി​ച്ച് മു​ട്ട​മാ​ല കോ​രി​യെ​ടു​ക്കാം. മു​ട്ട​യു​ടെ മ​ഞ്ഞ മു​ഴു​വ​ന്‍ ഇ​ങ്ങ​നെ ത​യ്യാ​റാ​ക്കാം. ശേ​ഷം ബാ​ക്കി​വ​രു​ന്ന പ​ഞ്ച​സാ​ര സി​റ​പ്പ് ത​ണു​പ്പി​ക്കു​ക. പാ​ല്‍പ്പൊ​ടി​യും മു​ട്ട​വെ​ള്ള​യും ഏ​ല​ക്ക​യും പ​ഞ്ച​സാ​ര സി​റ​പ്പും ചേ​ര്‍ത്ത് മി​ക്‌​സി​യി​ല​ടി​ച്ചെ​ടു​ക്കു​ക. ഇ​ത് നെ​യ്യ് പു​ര​ട്ടി​യ പാ​ത്ര​ത്തി​ലൊ​ഴി​ച്ച് ആ​വി​യി​ല്‍ വേ​വി​ച്ചെ​ടു​ക്കു​ക. മ​ഞ്ഞ കൊ​ണ്ടു​ള്ള ആ ​മാ​ല​യും വേ​വി​ച്ചെ​ടു​ത്ത വെ​ള്ള​യും ഒ​രു​മി​ച്ച് ക​ഴി​ക്കാം.