ഈ പൊള്ളുന്ന വേനൽച്ചൂടിൽ ഉള്ളം തണുക്കാൻ ഒരു തണ്ണിമത്തൻ ലസ്സി ആയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- തൈര് 2 കപ്പ്
- തണ്ണിമത്തൻ കഷണങ്ങൾ 2 കപ്പ്
- പഞ്ചസാര 2 ടീസ്പൂൺ
- കുരുമുളക് പൊടി 1 നുള്ള്
- ഐസ് പൊടിച്ചത് 1 കപ്പ്
- റൂഹാഫ്‌സ സർബത്ത് 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
തണ്ണിമത്തൻ കഷണങ്ങളിൽ നിന്ന് വിത്തുകൾ നീക്കം ചെയ്യുക. തണ്ണിമത്തൻ കഷ്ണങ്ങൾ, കുരുമുളക് പൊടി, പഞ്ചസാര എന്നിവ ബ്ലെൻഡറിൽ ചേർത്ത് മിക്‌സ് ചെയ്യുക. ഇനി തൈരിൽ റൂഹാഫ്‌സ സർബത്തും മിക്‌സ് ചെയ്ത തണ്ണിമത്തനും ചേർത്ത് മിക്‌സ് ചെയ്യുക. സെർവിംഗ് ഗ്ലാസിലേക്ക് ക്രഷ് ചെയ്ത ഐസ് ചേർത്ത് തയ്യാറാക്കിയ ലസ്സി ഒഴിക്കുക. തണ്ണിമത്തൻ കഷ്ണങ്ങൾ കൊണ്ട് അലങ്കരിച്ച് സെർവ്വ് ചെയ്യാം.