2024 – 2025 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ എത്തിച്ച് മാരുതി തങ്ങളുടെ ആധിപത്യം ഒന്ന് കൂടി ഉറപ്പിച്ചു.
ടാറ്റയുടെ പഞ്ച് 2024 സാമ്പത്തിക വർഷത്തിൽ ചെറിയ ഭീഷണി ഉയർത്തിയെങ്കിലും തങ്ങളുടെ കരുത്തനായ വാഗൺ ആറിനെ ഉപയോഗിച്ച് അത് മറികടക്കാൻ സുസുക്കിക്ക് സാധിച്ചു. ഈ സാമ്പത്തിക വർഷത്തിൽ മാരുതി രാജ്യത്ത് വിറ്റഴിച്ചത് 198451 യൂണിറ്റ് വാഗൺ ആറുകളാണ്. 2024 സാമ്പത്തിക വർഷത്തിലത് 200177 യൂണിറ്റ് ആയിരുന്നു. വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ ചെറിയ ഇടിവുണ്ടെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നു തന്നെയാണ് വിലയിരുത്തൽ.
കണക്കുകൾ പ്രകാരം തുടർച്ചയായ നാലാം വർഷമാണ് വില്പനയിൽ വാഗൺ ആർ ഒന്നാം സ്ഥാനം നിലനിർത്തുന്നത്. 2022 ൽ 188837, 2023 ൽ 212340, 2024 ൽ 200177 യൂണിറ്റുകൾ എന്നിങ്ങനെയായിരുന്നു വാഗൺ ആറിന്റെ വിൽപന. ആദ്യ സ്ഥാനം വാഗൺ ആർ സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ടാറ്റയുടെ പഞ്ച് ആണ്. 196572 യൂണിറ്റ് പഞ്ചുകളാണ് ഈ സാമ്പത്തിക വർഷത്തിൽ ടാറ്റ വിറ്റഴിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന കാര്യം, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ വിൽപന നടന്ന ആദ്യ പത്തു വാഹനങ്ങളുടെ പട്ടികയിൽ ഏഴെണ്ണവും മാരുതിയുടെയാണെന്നതാണ്.
content highlight: Wagon R