Food

ചക്കയുണ്ടോ? എങ്കിൽ രുചികരമായ വട റെഡി

ചക്കയുണ്ടോ? എങ്കിൽ രുചികരമായ വട റെഡി. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു വട റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ചക്ക
  • റവ
  • തേങ്ങ
  • എണ്ണ
  • പഞ്ചസാര
  • ജീരകം
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

വരിക്ക ചക്കയുടെ ചുള വൃത്തിയാക്കിയെടുത്തതിലേയ്ക്ക് മധുരത്തിനനുസരിച്ച് പഞ്ചസാര ചേർത്ത് അരച്ചെടുക്കാം. മറ്റൊരു പാത്രത്തിലേയ്ക്ക് ഒരു കപ്പ് റവ, ജീരകം, ഉപ്പ്, തേങ്ങ ചിരകിയത് എന്നിവയെടുക്കാം. അതിലേയ്ക്ക് അരച്ചെടുത്ത ചക്കപ്പഴം കൂടി ചേർത്തിളക്കി യോജിപ്പിക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ചേർത്തു ചൂടാക്കാം. എണ്ണ നന്നായി ചൂടായതിന് ശേഷം മാവ് ചെറിയ ഉരുളകളാക്കി പരത്തി എണ്ണയിലിട്ട് വറുക്കാം. ഇടത്തരം തീയിൽ വേണം വറുക്കാൻ. നിറം മാറി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. ഇനി കഴിച്ചോളൂ.