അവധിക്കാലം ആനന്ദകരമാക്കാൻ ഒരു പിസ്സ റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഒരു പിസ്സ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് പൊടി 1 കപ്പ്
- സ്വീറ്റ് സോഡ 1/4 ടീസ്പൂൺ
- ബേക്കിംഗ് പൗഡർ 1/2 ടീസ്പൂൺ
- പഞ്ചസാര 1/4 ടീസ്പൂൺ
- ഉപ്പ് 1/4 ടീസ്പൂൺ
- പുളിച്ച തൈര് 1/2 കപ്പ്
- ഒലിവ് ഓയിൽ 1 ടീസ്പൂൺ
- ചേരുവകൾ (ടോപ്പിംഗിന്)
- കിസ്സ മൊസറെല്ല ചീസ് 1 കപ്പ്
- പിസ്സ സോസ് 2 ടീസ്പൂൺ
- സവാള 1
- പച്ച കാപ്സിക്കം 1
- ചുവന്ന കാപ്സിക്കം 1
- മഞ്ഞ കാപ്സിക്കം 1
- തക്കാളി 1
- മിക്സ് ഹെർബ്സ് 1/4 ടീസ്പൂൺ
- ചില്ലി ഫ്ലേക്സ് 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഗോതമ്പ് പൊടിയിൽ തൈര് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കുക. ഇനി തൈര് ചേർത്ത് നന്നായി കുഴക്കുക. ഇനി ഒലിവ് ഓയിൽ ചേർത്ത് 1 മണിക്കൂർ മൂടി വയ്ക്കുക. 1 മണിക്കൂറിന് ശേഷം, തയ്യാറാക്കിയ മാവ് 4 ഭാഗങ്ങളായി വിഭജിക്കുക. കട്ട് ചെയ്ത മാവ് ഏകദേശം അര ഇഞ്ച് കനത്തിൽ പരത്തുക, പാകം ചെയ്യുമ്പോൾ വീർക്കാതിരിക്കാൻ ഒരു ഫോർക്ക് ഉപയോഗിച്ച് കുത്തുക. അതുപോലെ, നാല് പിസ്സ ബേസുകളും ഉരുട്ടുക. തയ്യാറാക്കിയ പിസ്സ ബേസ് ഒരു നോൺ-സ്റ്റിക്ക് പാനിൽ വശത്ത് ഫോർക്ക് കൊണ്ട് കുത്തി 2 മിനിറ്റ് ചെറിയ തീയിൽ വേവിച്ച ശേഷം ഒരു പ്ലേറ്റിൽ എടുക്കുക.
എല്ലാ പച്ചക്കറികളും നീളത്തിൽ അരിയുക. ഇനി തയ്യാറാക്കിയ പിസ്സ ബേസിന്‍റെ ബ്രൗൺ വശത്ത് അര ടീസ്പൂൺ പിസ്സ സോസ് പുരട്ടി ചീസ് പരത്തുക. മുകളിൽ എല്ലാ പച്ചക്കറികളും നിരത്തിയശേഷം വീണ്ടും ചീസ് ചേർക്കുക. ഹെർബ്സും ചില്ലി ഫ്‌ളേക്‌സും മിക്‌സ് പിസ്സയുടെ മുകളിൽ വിതറുക. തയ്യാറാക്കിയ നാല് പിസ്സകളും ചുവട് കട്ടിയുള്ള ഒരു പാനിൽ വയ്ക്കുക, മൂടി വെച്ച് 5 മുതൽ 7 മിനിറ്റ് വരെ അല്ലെങ്കിൽ ചീസ് ഉരുകുന്നത് വരെ ചെറിയ ചെറു തീയിൽ വേവിക്കുക. തയ്യാറായ പിസ്സ തക്കാളി സോസിനൊപ്പം കുട്ടികൾക്ക് വിളമ്പുക.