വെക്കേഷൻ അല്ലെ, കുട്ടികൾക്ക് കഴിക്കാൻ എന്തെങ്കിലും വെറൈറ്റി ആയി തയ്യാറാക്കി നല്കിയാലോ?വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഐറ്റം ആണ് വെജ് ലോലിപോപ്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- പുഴുങ്ങിയ ഉരുളക്കിഴങ്ങ് 2
- സവാള ചെറുതായി അരിഞ്ഞത് 2
- ഗ്രീൻ പീസ് 2 ടേബിൾ സ്പൂൺ
- ചെറുതായി അരിഞ്ഞ കാപ്സിക്കം 1
- കാരറ്റ് 1
- ചോളമലരുകൾ 2 ടേബിൾ സ്പൂൺ
- കാശ്മീരി മുളക് പൊടി 1 ടീസ്പൂൺ
- ഗരം മസാല പൊടി 1/4 ടീസ്പൂൺ
- ഉപ്പ് പാകത്തിന്
- ഉണങ്ങിയ മാങ്ങാപ്പൊടി 1/2 ടീസ്പൂൺ
- ചാട്ട് മസാല 1/2 ടീസ്പൂൺ
- ചെറുതായി അരിഞ്ഞ മല്ലിയില 1 ടീസ്പൂൺ
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് 1/2 ടീസ്പൂൺ
- ബ്രെഡ് നുറുക്കുകൾ 1/4 കപ്പ്
- മൈദ 2 ടേബിൾ സ്പൂൺ
- കോൺ ഫ്ലോർ 1 ടീസ്പൂൺ
- കുരുമുളക് പൊടി 1/4 ടീസ്പൂൺ
- വെള്ളം 1/2 കപ്പ്
- വറുക്കാനുള്ള എണ്ണ
തയ്യാറാക്കുന്ന വിധം
ബ്രെഡ് നുറുക്കുകൾ, മൈദ, എണ്ണ, വെള്ളം, കോൺഫ്ലോർ എന്നിവ ഒഴികെയുള്ള എല്ലാ പച്ചക്കറികളും മസാലകളും ഒരു വലിയ പാത്രത്തിൽ നന്നായി മിക്സ് ചെയ്യുക. ഇനി കോൺഫ്ലോർ, ബ്രെഡ് നുറുക്കുകൾ, വെള്ളം എന്നിവ ചേർത്ത് ലോലിപോപ്പ് ചേരുവ തയ്യാറാക്കുക. മൈദ 2 ടേബിൾസ്പൂൺ വെള്ളത്തിൽ ചേർത്ത് വയ്ക്കുക.
തയ്യാറാക്കിയ ചേരുവ അല്പം കൈപ്പത്തിയിൽ വച്ച് പരത്തുക. അതിൽ ഐസ് ക്രീം സ്റ്റിക്കു വച്ചിട്ട് മൈദ ലായനിയിൽ മുക്കി ചൂടായ എണ്ണയിൽ ഇടത്തരം തീയിൽ ഗോൾഡൻ നിറമാകുന്നത് വരെ വറുത്തെടുക്കുക അല്ലെങ്കിൽ മൈക്രോവേവിൽ 180 ഡിഗ്രിയിൽ 12 മുതൽ 15 മിനിറ്റ് വരെ ബേക്ക് ചെയ്യുക. തക്കാളി സോസ് അല്ലെങ്കിൽ മയോന്നൈസിന്‍റെ കൂടെ ലോലിപോപ്പുകൾ കഴിക്കാം.