കുട്ടികൾക്ക് ഒരു കിടിലൻ ഈവെനിംഗ് സ്നാക്ക് തയ്യാറാക്കി നല്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ചൈനീസ് ഭേൽ.
ആവശ്യമായ ചേരുവകൾ
- 1 പാക്കറ്റ് ഹക്ക നൂഡിൽസ്
- 2 ടീസ്പൂൺ കാരറ്റ് സ്ട്രിപ്പുകളായി മുറിച്ചത്
- 2 ടീസ്പൂൺ നന്നായി അരിഞ്ഞ കാബേജ്
- 2 ടേബിൾ സ്പൂൺ കാപ്സിക്കം ചെറു കഷണങ്ങളാക്കിയത്
- 2 ടേബിൾ സ്പൂൺ ഉള്ളി സ്ട്രിപ്പുകളായി മുറിച്ചത്
- 1 ടീസ്പൂൺ ഷെസ്‌വാൻ സോസ്
- 1 ടേബിൾ സ്പൂൺ റെഡ് ചില്ലി സോസ്
- 1 ടീസ്പൂൺ പച്ചമുളക് സോസ്
- 1 ടീസ്പൂൺ വിനാഗിരി
- 1/2 ടീസ്പൂൺ പഞ്ചസാര
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നൂഡിൽസ് തിളപ്പിക്കുക. നൂഡിൽസിലെ വെള്ളം ഊറ്റിയശേഷം വേവിച്ച നൂഡിൽസ് തണുത്ത വെള്ളത്തിൽ കഴുകുക. ഒരു പാനിൽ എണ്ണ ചൂടാക്കുക. ചൂടായ എണ്ണയിൽ വേവിച്ച നൂഡിൽസ് സ്വർണ്ണ നിറമാകുന്നതുവരെ ഫ്രൈ ചെയ്യാം. എല്ലാ പച്ചക്കറികളും, സോസ്, ഉപ്പ്, പഞ്ചസാര എന്നിവ മറ്റൊരു പാനിൽ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് വറുത്ത നൂഡിൽസ് ചേർത്ത് നന്നായി ഇളക്കി മുകളിൽ മല്ലിയില വിതറി ഉടൻ വിളമ്പുക.