കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ അംഗീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ തീരുമാനമായില്ല. പദ്ധതിയിൽ ചേരാതെ ഫണ്ട് നൽകില്ലെന്ന കേന്ദ്ര നിലപാടിനെ തുടർന്ന് കേരളവും വഴങ്ങുമെന്നാണ് കരുതിയതെങ്കിലും വിശദമായ ചർച്ച വേണമെന്ന നിലപാടിൽ മന്ത്രിസഭാ യോഗം തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.സിപിഐ മന്ത്രിമാര്‍ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയതാണ് കാരണം.
പദ്ധതിയിൽ ചേർന്നില്ലെങ്കിൽ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളിലെ വിഹിതിം നൽകില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ തുടരുകയാണ്. പദ്ധതിയിൽ ചേരുന്നതോടെ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും. എന്നാൽ പദ്ധതി അംഗീകരിക്കുന്നതിൽ സിപിഐയ്ക്ക് എതിർപ്പ് തുടരുകയാണ്. ഇന്ന് കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിസഭയിൽ അഭിപ്രായം ഉയർന്നിരുന്നു. വിശദമായ ചർച്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കും.