കൊച്ചി: ബന്ധന്‍ ബാങ്ക് അഫ്ളുവന്‍റ്, എച്ച്എന്‍ഐ ഉപഭോക്താക്കള്‍ക്ക് മികച്ച ബാങ്കിങ് അനുഭവം ലഭ്യമാക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ട് പുറത്തിറക്കി. എലൈറ്റ് പ്ലസ് ഡെബിറ്റ് കാര്‍ഡും പ്രത്യേക ലൈഫ്സ്റ്റൈല്‍ ആനുകൂല്യങ്ങളും ഉള്‍പ്പെടുന്ന ആകര്‍ഷകമായ പുതിയ ഫീച്ചറുകളും ഇതോടൊപ്പം ലഭിക്കും.
ബന്ധന്‍ ബാങ്കിന്‍റെ ഇഡി & സിബിഒ രജീന്ദര്‍ കുമാര്‍ ബബ്ബര്‍, ഇഡി & സിഒഒ രത്തന്‍ കുമാര്‍ കേശ് എന്നിവരുടെ സാന്നിധ്യത്തില്‍ ബന്ധന്‍ ബാങ്കിന്‍റെ എംഡിയും സിഇഒയുമായ പാര്‍ഥ പ്രതിം സെന്‍ഗുപ്തയാണ് എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ടിന്‍റെ ആദ്യ ഉപഭോക്താക്കളില്‍ ഒരാളായി.
എലൈറ്റ് പ്ലസിലൂടെ ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും പരിധിയില്ലാതെ സൗജന്യമായി പണം നിക്ഷേപിക്കാം. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ് ഇടപാടുകളും സൗജന്യമായിരിക്കും. എലൈറ്റ് പ്ലസ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഓരോ ത്രൈമാസത്തിലും രണ്ട് സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനത്തിനും വേഗത്തില്‍ റിവാര്‍ഡ് പോയിന്‍റുകള്‍ നേടുന്നതിനും അവസരമുണ്ട്. ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 750 രൂപയുടെ സൗജന്യ സിനിമ ടിക്കറ്റുകളും ഇന്ത്യയിലെ തിരഞ്ഞെടുത്ത പ്രമുഖ ഗോള്‍ഫ് ക്ലബ്ബുകളില്‍ പ്രീമിയം ഗോള്‍ഫ് സെഷനുകളില്‍ പ്രത്യേക പ്രവേശനവും ലഭിക്കും. ഇത് കൂടാതെ എലൈറ്റ് പ്ലസ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക വൗച്ചറുകള്‍, മൈല്‍സ്റ്റോണ്‍ ഓഫറുകള്‍, 15 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട പരിരക്ഷയും, 3 ലക്ഷം രൂപ വരെയുള്ള പര്‍ച്ചേസ് പ്രൊട്ടക്ഷനും ഉള്‍പ്പെടെ മികച്ച ഡെബിറ്റ് കാര്‍ഡ് ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയുടെ ആനുകൂല്യങ്ങളും നേടാനാകും.
പ്രീമിയം ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് അവര്‍ക്ക് സമാനതകളില്ലാത്ത സൗകര്യം, റിവാര്‍ഡുകള്‍, പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന തരത്തിലാണ് ഈ പുതിയ അക്കൗണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഢംബര യാത്രാ ആനുകൂല്യങ്ങള്‍ മുതല്‍ പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ വരെ എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ട് മികച്ച ഉപഭോക്തൃ അനുഭവം നല്‍കുമെന്ന് ബന്ധന്‍ ബാങ്കിന്‍റെ എംഡിയും സിഇഒയുമായ പാര്‍ഥ പ്രതിം സെന്‍ഗുപ്ത പറഞ്ഞു.
കൂടാതെ എച്ച്എന്‍ഐ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത അധിക ഫീച്ചറുകളോടെ ബന്ധന്‍ എലൈറ്റ് സേവിങ്സ് അക്കൗണ്ടും ബാങ്ക് വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ടിന്‍റെ അവതരണത്തിന് പുറമെയാണിത്.
content highlight: BANDHAN BANK