Kerala

പ്രതിഭാ​ഗത്തിന്റെ വാദം പൂർത്തിയായി ; നടിയെ അക്രമിച്ച കേസിൽ വിചാരണ അന്തിമഘട്ടത്തിൽ

ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടിക്രമങ്ങളാണ് അന്തിമഘട്ടത്തിലെത്തി നിൽകുന്നത്

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിന്റേത് ഉള്‍പ്പടെയുള്ള പ്രതിഭാഗം വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്റെ മറുപടി വാദം പത്ത് ദിവസത്തിനകം പൂര്‍ത്തിയാകും. പ്രോസിക്യൂഷന്‍ വാദം കൂടി പൂർത്തിയായാൽ കേസ് വിധി പറയാന്‍ മാറ്റും.ഏഴുവർഷത്തോളം നീണ്ട വിചാരണ നടപടിക്രമങ്ങളാണ് അന്തിമഘട്ടത്തിലെത്തി നിൽകുന്നത്. നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.

Latest News