കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എസ്എല്‍ ശ്യാമിന്റെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന്(ബുധന്‍) തുടക്കം. കേസരി – എസ്എല്‍ ശ്യാം ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 2, കായികമന്ത്രി വി.അബ്ദുറഹിമാന്‍ ഇന്ന് രാവിലെ 9 മണിക്ക് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
പുരുഷ വിഭാഗത്തില്‍ 18 ടീമുകളും വനിതകളുടെ 6 ടീമുകളുമാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ദ് ഹിന്ദു, റിപ്പോര്‍ട്ടര്‍ ചാനലിനെ നേരിടും. ടൂര്‍ണമെന്റിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4ന് ഉദ്യോഗസ്ഥ പ്രമുഖരുടെ ഐഎഎസ്-ഐപിഎസ് X1, മാധ്യമപ്രവര്‍ത്തകരുടെ ടീമുമായി ഏറ്റുമുട്ടും. ഉദ്യോഗസ്ഥ ടീമിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച്. നാഗരാജു ഐ പി എസ് ആണ് നയിക്കുന്നത്. ശ്യാം സുന്ദര്‍ ഐപിഎസ്, സതീഷ് ബിനോ ഐപിഎസ്, ഹരി ശങ്കര്‍ ഐപിഎസ്, വിഷ്ണു ഐഎഎസ്, വിവേക് കുമാര്‍ ഐപിഎസ്, സച്ചിന്‍ ഐഎഎസ്, വിജയ് ഭരത് റെഡ്ഡി ഐപിഎസ്, ഷെഹന്‍ഷാ ഐപിഎസ്, മോഹിത് റാവത്ത് ഐപിഎസ്, യോഗേഷ് ഐപിഎസ്, ആനന്ദ് ആര്‍ ഐപിഎസ്, നകുല്‍രാജേന്ദ്ര ദേശ്മുഖ് ഐപിഎസ് എന്നിവര്‍ ടീമിലുണ്ട്.
മത്സരത്തിലെ വിജയികള്‍ക്ക് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശത്തോടെയാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ശനിയാഴ്ചയാണ്. എക്‌സൈസ്, ടെക്‌നോപാര്‍ക്ക് പ്രതിദ്ധ്വനി ടീമുകളും സൗഹൃദമത്സരങ്ങളില്‍ പങ്കെടുക്കും. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കായിക-സിനിമാ താരങ്ങളും അടക്കമുള്ള പ്രമുഖര്‍ വിവിധ ദിവസങ്ങളിലായി ടൂര്‍ണമെന്റിന്റെ ഭാഗമാകും. വിജയികള്‍ക്കും റണ്ണര്‍ അപ്പിനും പുറമേ സെമി ഫൈനലില്‍ എത്തുന്ന ടീമുകള്‍ക്കും വ്യക്തിഗത മികവിനും പ്രത്യേകം സമ്മാനങ്ങള്‍ ഉണ്ടാകും.
CONTENT HIGH LIGHTS;Kesari – SL Shyam Cricket Tournament Season-2 from today: Sports Minister to inaugurate at Central Stadium